ഫിഫ ലോകകപ്പ് 2026: ഫ്രാൻസിന് സെനഗലിന്റെ പൂട്ട്; ആദ്യ പകുതിയിൽ ഗോളടിക്കാനാവാതെ ഇരു ടീമുകളും

Wait 5 sec.

ഫിഫ ലോകകപ്പിലെ ഐ ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ ആദ്യപകുതി അവസാനിക്കുമ്പോൾ ഫ്രാൻസും സെനഗലും ഗോളടിക്കാനാവാതെ സമനിലയിൽ തുടരുന്നു. ന്യൂയോർക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഫ്രഞ്ച് പടയെ സെനഗൽ വിയർപ്പിച്ച് കളഞ്ഞു. കിലിയൻ എംബാപ്പെ പ്രധാന സ്‌ട്രൈക്കർ ആയും തൊട്ടു പിന്നിലായി ഡെംബെലെയും നിലയുറപ്പിച്ച 4-2-3-1 ഫോർമേഷനിൽ മുൻ ചാമ്പ്യന്മാർ ഇറങ്ങിയപ്പോൾ മറുവശത്ത് സെനഗൽ ഇടതു പാർശ്വത്തിൽ സാദിയോ മാനെയെ വിന്യസിപ്പിച്ചുള്ള 4-3-3 ഫോർമേഷനിൽ ആണ് സെനഗൽ ഇറങ്ങിയത്.Also Read: വൈഭവ് സൂര്യവംശിയോട് “വീട്ടിലേക്ക് പോകാൻ” പറഞ്ഞ് ശ്രീലങ്കൻ താരം, സൂപ്പർ ഓവറിലെ നാടകീയ തോൽവിക്ക് പിന്നാലെ കൈയാങ്കളിതുടക്കത്തിൽ തന്നെ തുടരെ തുടരെ എതിർഗോൾമുഖത്തേക്കു സെനഗൽ ആക്രമണം അഴിച്ചുവിട്ടു. എന്നാൽ മറുവശത്ത് താളം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയായിരുന്നു ഫ്രാൻസ്. സെനഗൽ താരങ്ങൾ, പ്രത്യേകിച്ച് ജാക്സൺ ഫ്രഞ്ചപടയ്ക്കു തലവേദന സൃഷ്ടിച്ചു. ആദ്യ 20 മിനുട്ടികളിൽ മാത്രം രണ്ടു തവണയാണ് ജാക്സൺ ഗോൾ നേടുന്നതിന്റെ തൊട്ടരികിൽ വരെ എത്തിയത്. മറുവശത്ത് ചില നല്ല പാസുകൾ സൃഷ്ടിച്ചെങ്കിലും താരങ്ങളുടെ, പ്രത്യേകിച്ച് എംബാപ്പെയുടെയും ഡെംബെലെയുടെയും ഒത്തിണക്കമില്ലായ്മ ഫ്രാൻസിനെ ബാധിച്ചു.രണ്ടാം പകുതിയിൽ ഫ്രഞ്ച് പട താളം കണ്ടെത്തുമോ അതോ 2002ലെ പോലെ വീണ്ടും സെനഗൽ ഒരു അട്ടിമറി നടത്തുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.World cup 2026: France struggle to score against spirited senegal in the first halfThe post ഫിഫ ലോകകപ്പ് 2026: ഫ്രാൻസിന് സെനഗലിന്റെ പൂട്ട്; ആദ്യ പകുതിയിൽ ഗോളടിക്കാനാവാതെ ഇരു ടീമുകളും appeared first on Kairali News | Kairali News Live.