കനത്ത മഴയില്‍ കൊളത്തൂരിലെ സര്‍വീസ് റോഡ് മുങ്ങി; അങ്ങാടിപ്പുറം-വളാഞ്ചേരി പാതയില്‍ ഗതാഗതം സ്തംഭിച്ചു

Wait 5 sec.

കൊളത്തൂര്‍ | ഇന്ന് പുലര്‍ച്ചെ മുതല്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് അങ്ങാടിപ്പുറം-വളാഞ്ചേരി സംസ്ഥാന പാതയില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. കൊളത്തൂര്‍ പാലം പുനര്‍നിര്‍മാണം നടക്കുന്ന ഭാഗത്തെ താത്ക്കാലിക സര്‍വീസ് റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലായതാണ് യാത്രാക്ലേശം രൂക്ഷമാക്കിയത്. കാലവര്‍ഷം എത്തുന്നതിനു മുമ്പ് പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കുന്നതില്‍ അധികൃതര്‍ വരുത്തിയ ഗുരുതരമായ വീഴ്ചയാണ് മഴയില്‍ ജനങ്ങളെ ദുരിതത്തിലാക്കിയത്.മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാന പാത തടസ്സപ്പെട്ടതോടെ നൂറുകണക്കിന് യാത്രക്കാരാണ് വലഞ്ഞത്. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, മറ്റ് സ്വകാര്യ ആശുപത്രികള്‍, എം ഇ എസ് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്ക് ചികിത്സക്കായി എത്തുന്ന രോഗികളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികളും ജീവനക്കാരുമാണ് ഇതുമൂലം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിലായത്.യുദ്ധകാലാടിസ്ഥാനത്തില്‍ ബദല്‍ സംവിധാനമൊരുക്കി ഗതാഗതം പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ശക്തമായ ആവശ്യം. സര്‍വീസ് റോഡിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത് അധികൃതര്‍ നിരോധിച്ചിട്ടുണ്ട്. കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ പൂര്‍ത്തിയായ പാലം തുറന്നു നല്‍കാനുള്ള ജോലികള്‍ തകൃതിയായി നടക്കുന്നുണ്ട്.Content Highlights:Heavy rains caused severe flooding on the Kolathur service road. This resulted in total traffic disruption on the Angadipuram-Valanchery route. Commuters are advised to take alternative routes as authorities clear the area.