ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന പഴം ഏതാണെന്ന് അറിയാമോ?

Wait 5 sec.

ഇഷ്ടമുള്ള പഴങ്ങളുടെ പേര് പറയാൻ പറഞ്ഞാൽ നമ്മളിൽ ചിലർ ആദ്യം പറയുന്നത് ആപ്പിളോ ഓറ‌ഞ്ചോ, മുന്തിരിയോ ആണ്. എന്നാൽ ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന പഴവർഗമാണ് ഏതാണ് എന്ന് അറിയാമോ? അത് നമ്മുടെ വാഴപ്പഴമാണ്. എന്താകും ഈ വാഴപ്പഴത്തിന് ഇത്രയും ആവശ്യകതയെന്ന് നോക്കിയാലോ. ചിലർ ലഘുഭക്ഷണമായി തിരഞ്ഞെടുക്കുന്നതും വാഴപ്പഴമാണ്. പുഴുങ്ങിയോ , സ്മൂത്തിയായിട്ടോ ആണ് കൂടുതൽ പേരും വാഴപ്പഴം ഉപയോഗിക്കുന്നത്.അതിന് കാരണം അതി​ന്റെ പോഷകഗുണങ്ങളാണ്. വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ, പൊട്ടാസ്യം, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഈ പഴം. വിറ്റാമിൻ ബി6 , മഗ്നീഷ്യവും ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ കഴിക്കുന്നവർക്ക് നല്ല ഉറക്കം കിട്ടുന്നു. വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകളും ചർമ്മത്തിന് തിളക്കം നൽകുന്നു. കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും വാഴപ്പഴം സഹായിക്കുന്നു.ALSO READ :ചായക്കൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കല്ലേ; ആരോ​ഗ്യത്തിന് ആപത്താണ്എന്നാൽ ഈ പഴത്തി​ന്റെ ​ഗുണങ്ങൾ നോക്കാം.1. ദഹനത്തിന് സഹായിക്കുന്നു.2. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.3.ചർമ്മത്തെ സം​രക്ഷിക്കുന്നു4. വാഴപ്പഴത്തിൽ അ‍ടങ്ങിയിരിക്കുന്ന ​ഗ്ലൂക്കോസ്, സുക്രോസ് , ഫ്രക്ടോസ് എന്നിവ നിങ്ങൾക്ക് ആവശ്യത്തിനുള്ള ഊർജം നൽകുന്നു.The post ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന പഴം ഏതാണെന്ന് അറിയാമോ? appeared first on Kairali News | Kairali News Live.