അരങ്ങേറ്റത്തിൽ ജോർദാൻ പൊരുതിത്തോറ്റു; ഓസ്ട്രിയയുടെ വിജയം 2-1ന്

Wait 5 sec.

സാൻഫ്രാൻസിസ്കോ: ലോകകപ്പിലെ ഗ്രൂപ്പ് ജെ ആവേശപ്പോരിൽ അരങ്ങേറ്റക്കാരായ ജോർദാനെതിരെ ഓസ്ട്രിയയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഓസ്ട്രിയ ജയിച്ചത്. റൊമാനോ ഷ്മിഡ് ആണ് ഓസ്ട്രിയയുടെ സ്കോറർ. ജോർദാൻ താരം അൽഅറബിന്‍റെ സെൽഫ് ഗോളാണ് ഓസ്ട്രിയയ്ക്ക് വിജയമൊരുക്കിയത്. ജോർജാന് വേണ്ടി അലി ഓൾവൻ ഗോൾ നേടി.ആദ്യ പകുതിയിൽ ഷ്മിഡിന്‍റെ ഗോളിൽ ഓസ്ട്രിയയാണ് മുന്നിലെത്തിയത്. ഷ്ക്ലാഗറിന്‍റെ പാസിൽനിന്നായിരുന്നു ജോർദാൻ ഗോളിയെ നിഷ്പ്രഭമാക്കിയ ഗോൾ പിറന്നത്. അമ്പതാം മിനിട്ടിലാണ് ജോർദാൻ ഒപ്പമെത്തിയത്. തകർപ്പനൊരു ഗോളിലൂടെ അലി ഓൾവൻ സമനില നേടിക്കൊടുക്കുകയായിരുന്നു. എന്നാൽ മത്സരഗതി നിർണയിച്ചത് 76ആം മിനിട്ടിൽ കോർണർ കിക്കിന് അബദ്ധത്തിൽ തലവെച്ചാണ് യാസൻ അൽഅറബ് സ്വന്തം പോസ്റ്റിൽ പന്തെത്തിച്ചത്.കളിയുടെ തുടക്കം മുതൽ ഇരു ടീമുകളും ആക്രമിച്ചാണ് കളിച്ചത്. അതുകൊണ്ടുതന്നെ ആവേശകരമായ നിമിഷങ്ങളാണ് ആരാധകർക്ക് സമ്മാനിച്ചത്. ജോർദാന്‍റെ ഓരോ നീക്കങ്ങൾക്കും ഗ്യാലറികൾ ഇരമ്പിയാർക്കുന്നത് കേൾക്കാമായിരുന്നു. മത്സരത്തിലെ ആദ്യ അവസരം ജോർദാനാണ് ലഭിച്ചത്. അബു അൽ നാദിയും ക്യാപ്റ്റൻ ഹദ്ദാദും ചേർന്ന് നടത്തിയ നീക്കം പക്ഷേ ലക്ഷ്യം കണ്ടില്ല.Also Read- മെസി വേട്ട…; അള്‍ജീരിയയെ തകര്‍ത്ത് അര്‍ജന്റീനഅതേസമയം മറുവശത്ത്, പന്തടക്കത്തിലും പാസിലെ കൃത്യതയിലും ഓസ്ട്രിയ മുന്നിട്ടുനിന്നു. എന്നാൽ ആക്രമിച്ചുകളിച്ചതിൽ മുന്നിൽ ജോർദാൻ ആയിരുന്നു. പത്തു തവണയാണ് അവർ ഗോളിനുവേണ്ടി ഷോട്ട് ഉതിർത്തത്. ഓസ്ട്രിയ എട്ട് തവണ ഷോട്ട് ഉതിർത്തു. ഓൺ ടാർജറ്റ് ജോർദാൻ നാലും ഓസ്ട്രിയ രണ്ടും ഉതിർത്തു.ഓസ്ട്രിയ ലോകകപ്പിൽ ഏഷ്യയിൽ നിന്നുള്ള ഒരു രാജ്യത്തെ നേരിട്ടത് ഇതാദ്യമായാണ്. 1998-ന് ശേഷം ആദ്യമായാണ് ഓസ്ട്രിയ ലോകകപ്പിനെത്തുന്നത്. ലോകകപ്പിലെ അവസാന ഒമ്പത് മത്സരങ്ങളിൽ നിന്ന് അവർ ഒരു വിജയം മാത്രമേ നേടിയിട്ടുള്ളൂ.The post അരങ്ങേറ്റത്തിൽ ജോർദാൻ പൊരുതിത്തോറ്റു; ഓസ്ട്രിയയുടെ വിജയം 2-1ന് appeared first on Kairali News | Kairali News Live.