അർജന്റീനയ്ക്കായി 200-ാം മത്സരം കളിക്കാനിറങ്ങിയ മെസി വല നിറച്ചപ്പോൾ ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീനയ്ക്ക് വിജയതുടക്കം. കാൻസസ് സ്റ്റേഡിയത്തിൽ മൂന്ന് തവണ എതിരാളികളുടെ വല മെസി കുലുക്കിയപ്പോൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അൽബിസെലെസ്റ്റെകൾ അൾജീരയയെ തകർത്തത്. ഹാട്രിക് ഗോൾ നേട്ടത്തോടെ ലോകകപ്പ് ഗോൾ വേട്ടക്കാരിൽ മിറോസ്ലാവ് ക്ലോസെക്കൊപ്പം ഒന്നാമതെത്താനും മെസ്സിക്ക് സാധിച്ചു.17-ാം മിനിറ്റിൽ ഡി പോളിന്റെ മനോഹരമായ പാസ്സിൽ നിന്ന് മെസ്സിയുടെ ആദ്യ ഗോൾ പിറന്നത്. മെസ്സിയുടെ കാലിൽ നിന്ന് വെടിയുണ്ട പോലെ പാഞ്ഞ പന്ത് അൾജീരിയൻ ഗോളി ലൂക്ക സിദാന്റെ കൈകളിലുരസി വലയുടെ ടോപ് കോർണറിലേക്ക്. 60-ാം മിനിറ്റിലായിരുന്നു മെസ്സിയുടെ അലിസ്റ്ററുടെ ഷോട്ട് അൾജീരിയൻ ഗോളി തട്ടിയകറ്റിയത് പിടിച്ചെടുത്ത് വലയിലേക്ക് പായിച്ചായിരുന്നു രണ്ടാം ഗോൾ. 76-ാം മിനിറ്റിൽ ഇടങ്കാലിൽ നിന്ന് ഗോൾ പോസ്റ്റിന്റെ മൂലയിലേക്ക് പായിച്ച ഷോട്ടിലൂടെ മൂന്നാം ഗോൾ, മെസി തന്റെ ലോകകപ്പിലെ ആദ്യ ഹാട്രിക് സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന റെക്കോർഡിൽ ക്ലോസെക്കൊപ്പവും മെസി എത്തി.ആറാം ലോകകപ്പിൽ അർജന്റീനയ്ക്കായി ബൂട്ട് കെട്ടിയ മെസ്സിയുടെ നീലകുപ്പായത്തിലെ 200-ാം മത്സരമായിരുന്നു. റൊണാൾഡോയ്ക്ക് ശേഷം അഞ്ച് ലോകകപ്പിൽ ഗോൾ നേടുന്ന താരമെന്ന നേട്ടവും മെസി സ്വന്തമാക്കി. ഹാട്രിക് നേട്ടത്തോടെ അർജന്റീന കുപ്പായത്തിൽ മെസിയുടെ ഗോൾ നേട്ടം 120 ആയി.ലോകകപ്പിൽ ഹാട്രിക് നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും മെസി സ്വന്തമാക്കി. പന്തടക്കത്തിൽ അർജന്റീനയെക്കാൾ മുന്നിൽ അൾജീരിയയാരുന്നു. എട്ടാം മിനിറ്റിൽ അൾജീരിയൻ താരം ഫാരെസ് ചെബി നേടിയ ഗോൾ ഓഫ്സൈഡായി പോകുകയാരുന്നു. അഞ്ചാം മിനിറ്റിൽ അൾജീരയയുടെ വല മെസി കുലുക്കിയിരുന്നെങ്കിലും വാർ പരിശോധനയിൽ അതും ഓഫ് സൈഡാണെന്ന് കണ്ടെത്തുകയായിരുന്നു.The post മെസി വേട്ട…; അള്‍ജീരിയയെ തകര്‍ത്ത് അര്‍ജന്റീന appeared first on Kairali News | Kairali News Live.