ആഭിചാരക്രിയയുടെ മറവിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; ബിജെപി നേതാവ് അറസ്റ്റിൽ

Wait 5 sec.

ആഭിചാരക്രിയയുടെ മറവിൽ പീഡനശ്രമം പത്തനംതിട്ടയിൽ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി അംഗം ടി രഞ്ജു ആണ് അറസ്റ്റിലായത്. 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി കേസിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.പ്രതിക്കെതിരെ പത്തനംതിട്ട അടൂർ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു. ഇതിനെ തുടർന്നാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ അടൂർ പോലീസിൽ പരാതി നൽകി നൽകിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.updating…..The post ആഭിചാരക്രിയയുടെ മറവിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; ബിജെപി നേതാവ് അറസ്റ്റിൽ appeared first on Kairali News | Kairali News Live.