തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ ദിവസം പാർലമെന്റിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നതിന് ലോക്സഭ സ്പീക്കർ ഓം ബിർളയെ കണ്ട് തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാർ കത്ത് നൽകിയിട്ടുണ്ട്. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഭൂപേന്ദർ യാദവിന്റെ വസതിയിൽ യോഗം ചേർന്നതിന് പിന്നാലെയാണ് കാകോലി ഘോഷ് ദസ്തിദറിന്റെ നേതൃത്വത്തിൽ വിമത എം.പിമാർ ഓം ബിർളയുടെ വസതിയിലെത്തി കത്ത് നൽകിയത്.also read:അമേരിക്ക – ഇറാൻ വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്, ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുംതൃണമൂൽ കോൺഗ്രസിന്റെ പ്രധാന മുഖവും പാർട്ടിയുടെ ഏറ്റവും മുതിർന്ന പാർലമെന്റ് അംഗവുമായ സുദീപ് ബന്ദോപാധ്യായയും വിമതപക്ഷം ചേർന്ന് ഓം ബിർളയെ കാണാനെത്തിയിരുന്നു. എൻഡിഎ സഖ്യകക്ഷിയായ നാഷനലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയുമായി ലയിക്കാനാണ് വിമത എംപിമാരുടെ തീരുമാനം. തങ്ങൾക്കൊപ്പം രണ്ട് എംപിമാർ കൂടി ചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഇതോടെ ലോക്സഭയിലെ അംഗബലം 22 ആകുമെന്നും വിമത വിഭാഗം നേതാവ് കാകോലി ഘോഷ് അവകാശപ്പെടുന്നുണ്ട്. പുതുതായി ഒപ്പം ചേരുന്ന എംപിമാരുടെ പേരുകൾ ഔദ്യോഗികമായി ഗ്രൂപ്പിൽ ചേർന്ന ശേഷം വെളിപ്പെടുത്തുന്നത് പ്രതികരണം.The post തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി അതിരൂക്ഷം, ഓം ബിർളയെ കണ്ട് പാർട്ടിയിലെ വിമത എംപിമാർ appeared first on Kairali News | Kairali News Live.