ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായി നിയമിതനായ നഹാസ് പത്തനംതിട്ടയുടെ വീട്ടിൽ നിന്ന് 2023 -ൽ രണ്ട് കിലോ കഞ്ചാവ് പിടികൂടിയിരുന്നു. നഹാസിനെ ആഭ്യന്തരമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയതിൽ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓപ്പറേഷൻ തൂഫാൻ അടക്കമുള്ള ലഹരിനിരോധന നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്നുതന്നെ ഇത്തരത്തിലൊരു നീക്കമുണ്ടായതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.also read:യുഡിഎഫ് സർക്കാരിനെതിരെ വേറിട്ട പ്രതിഷേധം, കൊച്ചിയിൽ പുരുഷന്മാ‍ർക്ക് സൗജന്യ യാത്ര അനുവദിച്ച് സ്വകാര്യ ബസുടമകഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാമും ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. കേരളത്തിലാകെ ലഹരിക്കെതിരെ തൂഫാൻ പ്രഖ്യാപിച്ച ചെന്നിത്തല സ്വന്തം ഓഫിസിൽ ഇരുത്തിയിരിക്കുന്ന നേതാവിന്റെ വീട്ടിൽ നിന്നുമാണ് എക്സൈസ് 3 കിലോ കഞ്ചാവ് പിടിച്ചത് എന്നാണ് പോസ്റ്റിൽ പറയുന്നത്. പത്തനംതിട്ടയിൽ മാത്രം ഒതുങ്ങിയിരുന്ന കഞ്ചാവ് കച്ചവടം കേരളത്തിലാകെ വ്യാപിപ്പിക്കാൻ ആണോ ചെന്നിത്തല ഈ നേതാവിനെ ആഭ്യന്തര മന്ത്രിയുടെ തന്നെ ഓഫിസിൽ ഇരുത്തിയിരിക്കുന്നത് എന്നും പോസ്റ്റിലൂടെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം ചോദിക്കുന്നത്.The post ‘യുഡിഎഫിന്റേത് കള്ളനെ താക്കോൽ ഏൽപ്പിക്കുന്ന രീതി’; രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാറ്റഫംഗത്തിന്റെ നിയമനത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ appeared first on Kairali News | Kairali News Live.