ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് ഇയിലെ പോരാട്ടത്തിൽ ഇക്വഡോറിനെതിരെ ഐവറി കോസ്റ്റിനു ജയം. ഫിലാഡൽഫിയയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഐവറി കോസ്റ്റ് ജയിച്ചത്. സമനിലയിൽ അവസാനിക്കും എന്നുറപ്പിച്ചു മത്സരത്തിന്റെ 90-ാം മിനുട്ടിൽ ആണ് ഇക്വഡോറിനെ ഞെട്ടിച്ചു കൊണ്ട് ഐവറി കോസ്റ്റ് ഗോൾ അടിക്കുന്നത്.യാൻ ഡിയോമാണ്ടെയുടെ മികച്ച മുന്നേറ്റത്തിനൊടുവിൽ പന്ത് ലഭിച്ച അമദ് ഡിയാലോ ആണ് ഇക്വഡോറിന്റെ വലകുലുക്കിയത്. നേരത്തെ അക്രമങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞ മത്സരത്തിൽ ഇരു ടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ പകുതിയിൽ ഇക്വഡോറായിരുന്നു കൂടുതൽ അപകടകരമായ മുന്നേറ്റങ്ങൾ നടത്തിയതെങ്കിൽ രണ്ടാം പകുതിയിൽ മികച്ച നീക്കങ്ങളുമായി തിളങ്ങിയത് ഐവറി കോസ്റ്റാണ്.Also Read: ഫിഫ ലോകകപ്പ് 2026: ആദ്യ പകുതിയിൽ ഗോളുകൾ അടിക്കാൻ കഴിയാതെ ഐവറി കോസ്റ്റും ഇക്വഡോറുംഇക്വഡോറിനായി ജോൺ യെബോവയും അലൻ മിൻഡയും നടത്തിയ ഗോൾ എന്ന് ഉറപ്പിച്ച ശ്രമങ്ങൾ ക്രോസ്ബാറിൽ തട്ടി മടങ്ങിയത് ഐവറി കോസ്റ്റിന്റെ ഭാഗ്യം കൊണ്ട് മാത്രമായിരുന്നു. അതേസമയം, യാൻ ഡിയോമാണ്ടെയെ കേന്ദ്രമാക്കി ഐവറി കോസ്റ്റും ചില മികച്ച അവസരങ്ങൾ സൃഷ്ടിച്ചു. ഈ വിജയത്തോടെ ഗ്രൂപ്പ് ഇയിൽ ജർമനിക്ക് പിന്നാലെ രണ്ടാം സ്ഥാനത്തെത്തി ആഫ്രിക്കൻ പട, അതേസമയം നിർഭാഗ്യവും ഫിനിഷിങ്ങിലെ പിഴവും വിനയായ ഇക്വഡോറിനു ഇനിയുള്ള രണ്ടു കളികളിൽ മികച്ച പ്രകടനം കാഴ്ചവച്ചെ പറ്റൂ.The post ഫിഫ ലോകകപ്പ് 2026: ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി ഐവറി കോസ്റ്റ് appeared first on Kairali News | Kairali News Live.