ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് ഇയിലെ ഐവറി കോസ്റ്റും ഇക്വഡോറും തമ്മിലുള്ള പോരാട്ടത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകൾക്കും ഗോൾ അടിക്കാൻ കഴിഞ്ഞില്ല. ഫിലാഡൽഫിയയിൽനടക്കുന്ന മത്സരത്തിൽ ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിംഗിലെ പിഴവുകൾ വിനയായി.മത്സരത്തിന്റെ തുടക്കത്തിൽ ഇക്വഡോർ ആണ് ആക്രമണങ്ങൾ അഴിച്ചുവിട്ടത്. വലൻസിയയുടെ നേതൃത്വത്തിൽ ഇക്വഡോർ അനവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ പിറന്നില്ല. ജോൺ യെബോവയുടെയും അലൻ മിന്ദയുടെയും ശ്രമങ്ങൾ ക്രോസ്‌ബാറിൽ തട്ടി മടങ്ങിയത് ഐവറി കോസ്റ്റിനു രക്ഷയായി.Also Read:ഫിഫ ലോകകപ്പ് 2026: നെതർലൻഡ്സിനെ സമനിലയിൽ തളച്ച് ജപ്പാൻമറുവശത്ത് ഫ്രാങ്ക് കെസിയും നിക്കോളാസ് പെപെയും ഐവറി കോസ്റ്റിനു വേണ്ടി മികച്ച മുന്നേറ്റങ്ങൾ നടത്തി.ഇതിനിടയിൽ ലാറ്റിൻ അമേരിക്കക്കാർക്കെതിരെ ഐവറി കോസ്ററ് താരങ്ങൾ പരുക്കൻ അടവുകൾ പുറത്തെടുത്ത് മൂന്നു മഞ്ഞ കാർഡുകളിലേക്ക് നയിച്ചു.to be updated...The post ഫിഫ ലോകകപ്പ് 2026: ആദ്യ പകുതിയിൽ ഗോളുകൾ അടിക്കാൻ കഴിയാതെ ഐവറി കോസ്റ്റും ഇക്വഡോറും appeared first on Kairali News | Kairali News Live.