മഹാത്മാഗാന്ധി സർവ്വകലാശാലയിൽ പുതുതായി രൂപീകരിച്ച പഠന ബോർഡുകളിലും ചാൻസിലറുടെ ഇടപെടൽ. പുനഃസംഘടിപ്പിക്കപ്പെട്ട പഠന ബോർഡുകൾ പിരിച്ചുവിടുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്യണമെന്ന സിൻഡിക്കേറ്റ് ആവശ്യം ചാൻസിലർ തള്ളി. സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണ് ചാൻസിലറുടെ നടപടിയെന്ന് സിൻഡിക്കേറ്റ്.ചാൻസിലറുടെ ഓഫീസ് ഇടപെട്ട് യോഗ്യതയില്ലാത്ത ആളുകളെയാണ് നിയമിച്ചത്. ചാൻസിലർ നേരിട്ട് സർവകലാശാല ഭരണം നടത്തുന്നതിന് തുല്യമായ ഇടപെടലാണ് സർവ്വകലാശാലയിൽ ഇപ്പോൾ നടക്കുന്നത്. ഏപ്രിലിൽ ചേർന്ന സിൻഡിക്കേറ്റ് യോഗം ചാൻസിലറുടെ ഓഫീസിൽ നിന്നും നൽകിയ പട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന് കാണിച്ച് കത്തയച്ചിരുന്നു. സർവ്വകലാശാലയിലെ 54 പഠന ബോർഡുകളിൽ 20ലധികം ബോർഡുകളിൽ ഉണ്ടായ ക്രമക്കേടാണ് സിൻഡിക്കേറ്റ് ചൂണ്ടിക്കാണിച്ചിരുന്നത്. പഠന ബോർഡുകൾ പിരിച്ചുവിടുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്യണമെന്നായിരുന്നു സിൻഡിക്കേറ്റ് ആവശ്യം.എന്നാൽ സിൻഡിക്കേറ്റ് ആവശ്യം ചാൻസിലർ തള്ളിAlso Read: പ്രിയദർശിനി റീലും വ്യാജൻ; സൗജന്യ യാത്രയിൽ പങ്കാളികളാകാത്തവരുടെ ദൃശ്യങ്ങളും പ്രചരിപ്പിച്ച് യുഡിഎഫ്സിൻഡിക്കേറ്റ് ആവശ്യം പരിശോധിക്കാൻ ചാൻസിലർ സർവ്വകലാശാലയോട് ആവശ്യപ്പെട്ടു. പട്ടികയിൽ പ്രശ്നങ്ങൾ ഇല്ലെന്ന് വൈസ് ചാൻസിലർ ഡി. മാവൂത്ത് ചാൻസിലർക്ക് മറുപടി നൽകി. ഇതോടെയാണ് സിൻഡിക്കേറ്റ് ആവശ്യം ചാൻസിലർ തള്ളിയത്. സർവ്വകലാശാല ഭരണ സംവിധാനങ്ങളെ മറികടന്നുകൊണ്ട് തന്നിഷ്ടപ്രകാരമുള്ള നിയമനങ്ങൾ നടത്തുന്നതിന് തിരക്കിട്ട നീക്കമാണ്ണ് വൈസ് ചാൻസിലറുടെ ഭാഗത്തുനിന്നും നടക്കുന്നത്.The post എം ജി സർവ്വകലാശാലയിൽ പുതുതായി രൂപീകരിച്ച പഠന ബോർഡുകളിലും ചാൻസിലറുടെ ഇടപെടൽ appeared first on Kairali News | Kairali News Live.