പിഎം ശ്രീ പദ്ധതിയിലെ ലീഗിന്റെ നിലപാടിനെതിരെ എം ശിവപ്രസാദിന്റെ ഫേസ്ബുക് പോസ്റ്റ്. ലീഗിന്റെ മന്ത്രിമാർ യുഡിഎഫ് മന്ത്രിസഭയിൽ നിന്ന് രാജിവച്ചോ എന്നു ചോദിച്ചുകൊണ്ടാണ് ശിവപ്രസാദ് തന്റെ ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ചത്. മുടിനാരിഴ കീറി സമുദായത്തിന് വകവെക്കാനാണ് ഞങ്ങൾ അധികാരത്തിലെത്തിയത് എന്ന് പ്രസംഗിച്ച കെ.എം. ഷാജിയും തങ്ങൾ അധികാരത്തിൽ എത്തിയാൽ പിഎംശ്രീ നടപ്പിലാക്കില്ല എന്ന് പറഞ്ഞ പി കെ കുഞ്ഞാലിക്കുട്ടിയും മന്ത്രി സഭയിലെ അംഗങ്ങളാണെന്നും ഈ പ്രസ്താവനകളിൽ ആവേശഭരിതരായ എം.എസ്.എഫിന്റെയും കെ.എസ്.യു.വിൻ്റെയും നേതാക്കന്മാർ ഇപ്പോഴും കേരളത്തിൽ ഇല്ലേ എന്നും ശിവപ്രസാദ് ചോദിച്ചു.യൂത്ത് ലീഗിന്റെ സഹോദരന്മാർ നാടുവിട്ടു പോയോ? യുഡിഎഫിനെ ജയിപ്പിക്കാൻ കേരളത്തിൽ ആകെ പ്രചരണത്തിന് നേതൃത്വം കൊടുത്ത വെൽഫെയർ പാർട്ടിയുടെ നേതാക്കന്മാർ ഇപ്പോഴും ആ പക്ഷത്ത് തന്നെയാണോ? ഇതിനെ എതിർക്കേണ്ടത് ഇവരുടെ മാത്രം ഉത്തരവാദിത്വമല്ലായെന്നും ഇതൊരു മതപ്രശ്നം അല്ല മറിച്ച് മതനിരപേക്ഷ കേരളത്തിൻ്റെ പ്രശ്നമാണെന്നും ശിവപ്രസാദ് പറഞ്ഞു.കൺവിൻസിംഗായി കള്ളം പറയാൻ പി.എച്ച്.ഡിയുള്ള പാത്തോളജിക്കൽ ലയർ ആയ വി. ഡി. സതീശൻ്റെ വാക്കും വിശ്വസിച്ച് ഇന്നും സ്വപ്നലോകത്ത് മയങ്ങിയിരിക്കുകയാണ് ഈ ചങ്ങാതിമാരെന്ന് എത്ര പേർ തിരിച്ചറിയുന്നുണ്ടെന്നും ശിവപ്രസാദ് ഫേസ്ബുക്കിൽ കുറിച്ചു. അവരാ മയക്കത്തിൽ നിന്നും ഉണരുമ്പോഴേക്കും കേരളത്തിലെ വിദ്യാഭ്യാസ മേഖല സംഘപരിവാറിന്റെ കാൽ ചുവട്ടിൽ സതീശൻ സമർപ്പിച്ചിട്ടുണ്ടാവുമെന്നും അതിൻ്റെ പ്രതിഫലവും പറ്റിയിട്ടുണ്ടാവുമെന്നും ശിവപ്രസാദ് വിമർശിച്ചു.Also Read: ‘അടികൊള്ളുന്നത് ചെണ്ടയ്ക്കും പ്രതിഫലം മാരാർക്കും എന്നത് എത്രകാലം തുടരും’? റോജി എം ജോണിന്റെ പേഴ്സണൽ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി ബന്ധം; യുത്ത് കോൺഗ്രസിൽ അതൃപ്തിസഖാക്കളുടെ നിലപാടാണ് ചിലർ ചോദിക്കുന്നത്. അന്നും ഇന്നും എന്നും വിദ്യാഭ്യാസ മേഖലയെ കാവിവിൽക്കരിക്കാനുള്ള ബിജെപി ഗവൺമെന്റിന്റെ എല്ലാ ആർഎസ്എസ് പദ്ധതികൾക്കും തങ്ങൾ എതിരാണെന്ന് ശിവപ്രസാദ് വ്യക്തമാക്കി. അതിനെതിരായി രാജ്യത്തെമ്പാടും പ്രത്യേകിച്ച് കേരളത്തിലും പോരാട്ടം നയിച്ചത് ഞങ്ങളാണ്. ആ താല്പര്യം മുൻനിർത്തിയാണ് എസ്എസ്കെ ഫണ്ട് ലഭിക്കുന്നതിന് വേണ്ടി മാത്രം ഒപ്പുവെച്ച പിഎം ശ്രീയുടെ MOU മരവിപ്പിക്കാനും സ്കൂളുകളിൽ ഈ പദ്ധതി നടപ്പിലാക്കില്ല എന്ന പ്രഖ്യാപനവും കേരളത്തിലെ ഇടതുപക്ഷ ഗവൺമെൻ്റ് നടത്തിയത്. അവിടെ കേരളത്തിൻ്റെ രാഷ്ട്രീയ അധികാരം മാത്രം സ്വപ്നം കണ്ട് നിങ്ങൾ ഈ പോരാട്ടത്തിൽ ഇടതുപക്ഷ വിരോധം മൂലം സംഘപരിവാറിന് ഒപ്പം നിശബ്ദമായി അണിനിരന്നു. കേരളത്തിന് അവകാശപ്പെട്ട വിദ്യാഭ്യാസ മേഖലയിൽ ഉപയോഗിക്കേണ്ട കേന്ദ്ര വിഹിതം ഉൾപ്പെടെ തടഞ്ഞു വെച്ചപ്പോൾ ഒരക്ഷരം മിണ്ടാൻ ഇന്ന് ഭരണപക്ഷത്തുള്ള ഒരാളും തയ്യാറായില്ലെന്നും അതുകൊണ്ടുതന്നെ ഫണ്ടിന് വേണ്ടിയാണ് ഞങ്ങൾ ഈ ഓടുന്നത് എന്ന് മാത്രം പറഞ്ഞേക്കരുതെന്നും ശിവപ്രസാദ് പറഞ്ഞു.പിഎം ശ്രീ പദ്ധതിയിൽ കേരളം ഇപ്പോൾ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പുവെച്ച MOU മരവിപ്പിക്കാൻ സംസ്ഥാന ഗവൺമെൻ്റ് കത്ത് നൽകിയതോടുകൂടി കേരളം പിഎംശ്രീയുടെ ഭാഗമല്ലെന്ന് ശിവപ്രസാദ് പറഞ്ഞു. ഇത് തെളിയിക്കുന്നതാണ് എസ്എസ്കെ ഫണ്ട് തടഞ്ഞുവച്ചതിനെതിരെ രാജ്യത്തിൻ്റെ പാർലമെൻ്റിൽ എം.പിമാർ ഉന്നയിച്ച ചോദ്യത്തിന് പിഎംശ്രീയുടെ ഭാഗമല്ലാത്തതുകൊണ്ട് ഫണ്ട് അനുവദിക്കാൻ കഴിയില്ല എന്ന കേന്ദ്രമന്ത്രിയുടെ മറുപടിയും പുതിയ ഗവൺമെൻ്റ് അധികാരത്തിൽ എത്തിയശേഷം പിഎം ശ്രീ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഗവൺമെൻ്റ് നൽകിയ കത്തെന്നും ശിവപ്രസാദ് ചൂണ്ടിക്കാണിച്ചു.പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ഗവൺമെൻ്റ് ഫണ്ട് കൈപ്പറ്റിയിട്ടില്ലെന്നും ശിവപ്രസാദ് പറഞ്ഞു. പി. എം. ശ്രീയുടെ ഭാഗമായി ഒരു സ്കൂളിനും ഫണ്ട് അനുവദിക്കപ്പെട്ടിട്ടില്ലെന്നും മുൻ വർഷങ്ങളിൽ കുടിശ്ശിയുണ്ടായിരുന്നു എസ്എസ്കെ ഫണ്ട് മാത്രമാണ് രണ്ട് തവണയായി കേരളത്തിന് അനുവദിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതും പിഎം ശ്രീ പദ്ധതിയുടെ ഫണ്ടുമായി യാതൊരു ബന്ധവുമില്ലെന്നും ശിവപ്രസാദ് വ്യക്തമാക്കി.കേരളത്തിലെ സ്കൂളുകളെ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്ന മോഡൽ സ്കൂളുകളായി മാറ്റാനുള്ള ഒരു നീക്കത്തെയും അനുവദിക്കില്ലെന്നും പച്ചക്കള്ളം പറഞ്ഞു ലീഗ് അണികളെ പറ്റിക്കുന്നത് പോലെ കേരളത്തെ പറ്റിക്കാൻ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്നും ശിവപ്രസാദ് വ്യക്തമാക്കി. അത് പോലെ തന്നെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് അർഹതപ്പെട്ട കേന്ദ്ര വിഹിതം നേടിയെടുക്കാൻ നിവർന്ന് നിന്ന് നടത്തുന്ന ഏത് പോരാട്ടത്തിനൊപ്പവും കേരളം ആരു ഭരിച്ചാലും എസ്എഫ്ഐ കൂടെ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.The post ലീഗിന്റെ മന്ത്രിമാർ യുഡിഎഫ് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചോ?; പിഎം ശ്രീ പദ്ധതിയിലെ ലീഗിന്റെ നിലപാടിനെതിരെ എം ശിവപ്രസാദ് appeared first on Kairali News | Kairali News Live.