‘അടികൊള്ളുന്നത് ചെണ്ടയ്ക്കും പ്രതിഫലം മാരാർക്കും എന്നത് എത്രകാലം തുടരും’? റോജി എം ജോണിന്റെ പേഴ്സണൽ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി ബന്ധം; യുത്ത് കോൺ​ഗ്രസിൽ അതൃപ്തി

Wait 5 sec.

കോൺ​ഗ്രസിൻ്റേയും ജമാഅത്തെ ഇസ്ലാമിയുടേയും ബന്ധത്തെപ്പറ്റി കേരളം പലതവണ ചർച്ച ചെയ്തതാണ്. ഇപ്പോൾ അതിൻ്റെ അടിത്തറ ഉറപ്പിക്കുന്ന ഒരു തെളിവ് കൂടി പുറത്തു വന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ പേഴ്സണൽ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയവുമായി ബന്ധമുള്ളയാളെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ പുകയുന്നത്. ഇതിൽ എതിർപ്പുമായി യൂത്ത് കോൺ​ഗ്രസ് നേതാവും രം​ഗത്ത് വന്നു. മീഡിയ വണ്ണിലെ മാധ്യമപ്രവർത്തകനെയാണ് പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചിരിക്കുന്നത്.ജമാഅത്തെ ഇസ്ലാമിയുടെ കടന്നുകയറ്റമാണ് ഇതിന് കാരണമായി യൂത്ത് കോൺ​ഗ്രസും പറയുന്നത്. അഭ്യസ്ഥവിദ്യരായ നിരവധി യൂത്ത് കോൺ​ഗ്രസ് കെ എസ് യു പ്രവർത്തകർ ഉണ്ടായിട്ടും അവരെ പരി​ഗണിക്കാതെ വർ​ഗീയ രാഷ്ട്രീയത്തിന് പുറകെ പോകുന്നവരെ വി ഡി സതീശൻ്റെ നേതൃത്വത്തിൽ ചേർത്ത് നിർത്തുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.Also read:വിഡി സതീശന്റെ സംഘപരിവാർ വിധേയത്വം വ്യക്തം; മണ്ണിട്ടുമൂടിയ പിഎംശ്രീ പദ്ധതിയെ കുഴിമാന്തി എടുത്തു തലയിൽ വെച്ചിരിക്കുന്നു യുഡിഎഫ്: എം സ്വരാജ്യൂത്ത് കോൺ​ഗ്രസിൻ്റെ മുൻ ജില്ലാ സെക്രട്ടറി ആകാശ് തഴയശേരി ഇതുമായി ബന്ധപ്പെട്ട പോസ്റ്റും സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ജമാത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സ്വാധിനവും മീഡിയ വൺ പോലുള്ള സ്ഥാപനങ്ങളുടെ ഇടപെടലും കോൺ​ഗ്രസിൽ പിടിമുറുക്കുന്നതിനെപ്പറ്റിയും പോസ്റ്റിൽ പറയുന്നു. ഇത്തരം ര്ഷ്ട്രീയ സാഹചര്യം കോൺ​ഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നരുടെ ഉൾപ്പെടെ അവസരങ്ങൾ നഷ്ടമാക്കുന്നുവെന്നും ആക്ഷേപമുണ്ട്.The post ‘അടികൊള്ളുന്നത് ചെണ്ടയ്ക്കും പ്രതിഫലം മാരാർക്കും എന്നത് എത്രകാലം തുടരും’? റോജി എം ജോണിന്റെ പേഴ്സണൽ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി ബന്ധം; യുത്ത് കോൺ​ഗ്രസിൽ അതൃപ്തി appeared first on Kairali News | Kairali News Live.