പി എം ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പുറകോട്ട് പോകുക അല്ലെങ്കിൽ എസ്എഫ്ഐ നിങ്ങളെ പുറകോട്ട് വലിച്ചിടും: പി എസ് സഞ്ജീവ്

Wait 5 sec.

പിഎംശ്രീ പദ്ധതിയിൽ നിന്ന് യുഡിഎഫ് സർക്കാർ പുറകോട്ട് പോകണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പിഎസ്. സംഘപരിവാർ പാഠഭാഗങ്ങൾ കേരളത്തിലെ സ്കൂളുകളിൽ പഠിപ്പിക്കാനുള്ള പദ്ധതിയായ പി.എം ശ്രീയിൽ നിന്ന് യുഡിഎഫ് സർക്കാർ പിൻവാങ്ങുകയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എസ് എസ് കെ ഫണ്ട് ലഭിക്കണം എന്നത് തന്നെയാണ് എസ്എഫ്ഐ നിലപാടെന്നും കേരളത്തിന്‌ ലഭിക്കേണ്ട ആനുകൂല്യങ്ങൾ നമ്മുടെ അവകാശവുമാണ് എന്നും അദ്ദേ​ഹം ഫേസ്ബുക്കിൽ കുറിച്ചു. എസ്എസ്കെ പണം വാങ്ങിയെടുക്കാൻ യോജിച്ചുള്ള പോരാട്ടത്തിനും ഞങ്ങൾ തയ്യാറാണ് യുഡിഎഫിനെ പോലെ സർവത്തിനെയും എതിർക്കുക എന്ന നിലപാടുമല്ല ഞങ്ങളുടേതെന്നും കുറിപ്പിൽ പറയുന്നു.Also read:പിഎംശ്രീ തുടർനടപടി നിർത്തിവെക്കാൻ കത്ത് നൽകിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു; എൽഡിഎഫ് സർക്കാർ കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത്ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപംസംഘപരിവാർ പാഠഭാഗങ്ങൾ കേരളത്തിലെ സ്കൂളുകളിൽ പഠിപ്പിക്കാനുള്ള പദ്ധതിയായ പി.എം ശ്രീയിൽ നിന്ന് യുഡിഎഫ് സർക്കാർ പിൻവാങ്ങുക.എസ് എസ്കെ ഫണ്ട്‌ ലഭിക്കണം എന്നത് കേരളത്തിന്റെ ആവശ്യം തന്നെയാണ്, എന്നാൽ അത് പിഎം ശ്രീ നടപ്പിലാക്കികൊണ്ടാവരുത്. അതിന് മറ്റ് വഴികൾ തേടണം. കേന്ദ്ര പദ്ധതികളെ കണ്ണടച്ച് എതിർക്കുക എന്നതുമല്ല എസ്എഫ്ഐ നിലപാട്, കേരളത്തിന്‌ ലഭിക്കേണ്ട ആനുകൂല്യങ്ങൾ നമ്മുടെ അവകാശവുമാണ്. എന്നാൽ പിഎം ശ്രീ ഒപ്പിട്ടാൽ മാത്രമേ എസ്എസ്കെ ഫണ്ട്‌ നൽകു എന്ന കേന്ദ്ര നിലപാട് അംഗീകരിക്കാൻ കഴിയില്ല. അത് വിദ്യാഭ്യാസത്തിന്റെ വർഗീയ വത്കരണത്തിലേക്ക് നയിക്കും. ഇതാണ് ഇപ്പോൾ വി.ഡി സതീശൻ സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. അത് ശരിയല്ല, എസ്എസ്കെ പണം വാങ്ങിയെടുക്കാൻ യോജിച്ചുള്ള പോരാട്ടത്തിനും ഞങ്ങൾ തയ്യാറാണ് യുഡിഎഫിനെ പോലെ സർവത്തിനെയും എതിർക്കുക എന്ന നിലപാടുമല്ല ഞങ്ങളുടേത് . പക്ഷെ പി. എം ശ്രീ അത് അറബിക്കടലിൽ തന്നെ കിടക്കണം.ഇപ്പോൾ രൂപീകരിച്ചിട്ടുള്ള ഉപസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥി സംഘടകളുടെയും യോഗം വിളിച്ചു ചേർക്കണം.എസ് എസ് കെ ഫണ്ട്‌ എങ്ങനെ മറ്റ്‌ നിലയിൽ വാങ്ങിച്ചെടുക്കാം എന്ന് വിദ്യാർത്ഥികളെ കൂടി വിശ്വാസത്തിൽ എടുത്ത് ആലോചിക്കണം.അല്ലാതെ കഴിഞ്ഞ സർക്കാർ റദ്ധ് ചെയ്ത പിഎം ശ്രീയിൽ നിന്ന് പുറകോട്ട് പോകാൻ കഴിയില്ല എന്ന നുണയും, കത്തയച്ചില്ല എന്ന നുണയും കൊണ്ട് ഇനിയും ഇറങ്ങരുത് അതൊക്കെ എല്ലാവർക്കും മനസിലായി കഴിഞ്ഞു.പി.എം ശ്രീയിൽ നിന്ന് പുറകോട്ട് പോകുക. അല്ല എങ്കിൽ എസ്എഫ്ഐ നിങ്ങളെ പുറകോട്ട് വലിച്ചിടും.The post പി എം ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പുറകോട്ട് പോകുക അല്ലെങ്കിൽ എസ്എഫ്ഐ നിങ്ങളെ പുറകോട്ട് വലിച്ചിടും: പി എസ് സഞ്ജീവ് appeared first on Kairali News | Kairali News Live.