കേന്ദ്ര സർക്കാറിന്റെ നൈപുണ്യ വികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള നാഷനൽ സ്‌കിൽ ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (എൻ എസ് ടി ഐ) വിവിധ പുതുതലമുറ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് എൻ എസ് ടി ഐയുടെ കേന്ദ്രം ഗോവിന്ദപുരത്താണ്. മോഡൽ ഐ ടി ഐ എന്നാണ് ഈ സ്ഥാപനം മുമ്പ് അറിയപ്പെട്ടിരുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 30ന് വൈകിട്ട് അഞ്ച് വരെ.https://nsticalicut.dgt.gov.in/ എന്ന വെബ്‌സൈറ്റിൽ നിന്നോ ഓഫീസിൽ നിന്നോ അപേക്ഷാ ഫോം കൈപ്പറ്റാം. ക്രാഫ്റ്റ്‌സ്മാൻ ട്രെയിനിംഗ് സ്‌കീമിന്റെ ഭാഗമായ ഐ ടി ഐ കോഴ്‌സുകളാണിത്.ആറ് മാസം മുതൽ രണ്ട് വർഷം വരെ ദൈർഘ്യമുള്ള ആറ് കോഴ്‌സുകൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തൊഴിലിനും ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങളും കഴിവ്, ശേഷി എന്നിവയുടെ നിലവാരവും നിർണയിക്കുന്ന നാഷനൽ സ്‌കിൽസ് ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കിന്റെ (എൻ എസ് ക്യൂ എഫ്) വിവിധ ലെവലിലുള്ള എൻ സി വി ടി സർട്ടിഫിക്കറ്റുകളാണ് കോഴ്‌സുകൾ വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് ലഭിക്കുക. നല്ല പശ്ചാത്തല സൗകര്യങ്ങൾ ലഭ്യമായ ഈ സ്ഥാപനത്തിൽ ഹോസ്റ്റൽ സൗകര്യവുമുണ്ട്.കോഴ്‌സുകൾസി ടി എസ് സോളാർ ടെക്‌നീഷ്യൻ (ഇലക്ട്രിക്കൽ) എൻ എസ് ക്യൂ എഫ് ലെവൽ 3.5 കോഴ്‌സിന്റെ ദൈർഘ്യം ഒരു വർഷമാണ്. സയൻസും കണക്കും വിഷയമായി പഠിച്ച് പത്താം ക്ലാസ്സ് വിജയിച്ചിരിക്കണം . സി ടി എസ് ഇലക്ട്രീഷ്യൻ പവർ ഡിസ്ട്രിബ്യൂഷൻ എൻ എസ് ക്യൂ എഫ് ലെവൽ നാല് കോഴ്‌സിന്റെ ദൈർഘ്യം രണ്ട് വർഷമാണ്. കണക്കും സയൻസും ഒരു വിഷയമായി പഠിച്ച് പത്താം ക്ലാസ്സ് വിജയിച്ചിരിക്കണം. സി ടി എസ് ഇന്റർനെറ്റ് ഓഫ് തിംഗ്സ് ഹെൽത്ത് കെയർ എൻ എസ് ക്യൂ എഫ് ലെവൽ 3.5 കോഴ്‌സിന് ഒരു വർഷമാണ് ദൈർഘ്യം. പത്താം ക്ലാസ്സ് വിജയം തന്നെയാണ് യോഗ്യത. സി ടി എസ് ഡ്രോൺ ടെക്‌നീഷ്യൻ എൻ എസ് ക്യൂ എഫ് ലെവൽ മൂന്ന്, ആറ് മാസത്തെ കോഴ്‌സ് ആണ്. സയൻസും കണക്കും പഠിച്ച് പത്താം ക്ലാസ്സ് വിജയിച്ചവർക്ക് അപേക്ഷിക്കാം. സി ടി എസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിംഗ് അസ്സിസ്റ്റന്റ് എൻ എസ് ക്യൂ എഫ് 3.5 ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സാണ്. പത്താം ക്ലാസ്സ് വിജയമാണ് യോഗ്യതയെങ്കിലും പ്ലസ് ടുക്കാർക്ക് മുൻഗണന ലഭിക്കും. സി ടി എസ് വെൽഡർ എൻ എസ് ക്യൂ എഫ് ലെവൽ 2.5 കോഴ്‌സിൽ പ്രവേശനം ലഭിക്കാൻ എട്ടാം ക്ലാസ്സ് വിജയിച്ചാൽ മതി. ഒരു വർഷമാണ് കോഴ്‌സിന്റെ ദൈർഘ്യം. പ്രായം, അപേക്ഷഡ്രോൺ ടെക്‌നീഷ്യൻ കോഴ്‌സിന് അപേക്ഷിക്കാൻ 16 വയസ്സ് പൂർത്തിയാകണം. മറ്റ് കോഴ്‌സുകൾക്ക് പ്രവേശനത്തിന് 14 വയസ്സ് പൂർത്തിയായാൽ മതി. 50 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. https://bharatkosh.gov.in/എന്ന വെബ്‌സൈറ്റിലാണ് ഫീസ് അടയ്ക്കേണ്ടത്. പട്ടികജാതി, പട്ടികവർഗം, സാമ്പത്തിക പിന്നാക്ക വിഭാഗം, വിമുക്ത ഭടന്മാർ, ശാരീരിക വൈകല്യമുള്ളവർ എന്നീ വിഭാഗങ്ങൾക്ക് രജിസ്‌ട്രേഷൻ ഫീസ് ഇല്ല. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഫീസ് അടയ്ക്കേണ്ടവർ ഓൺലൈനായി അടച്ച ഫീസിന്റെ റെസിപ്റ്റും സഹിതം നേരിട്ടോ തപാൽ വഴിയോ സമർപ്പിക്കാം.ആവശ്യമായ രേഖകൾപൂരിപ്പിച്ച അപേക്ഷ, പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, രജിസ്‌ട്രേഷൻ ഫീസിന്റെ റെസിപ്റ്റ് എന്നിവയാണ് പ്രധാന രേഖകൾ. സംവരണ വിഭാഗക്കാർ ആവശ്യമായ സർട്ടിഫിക്കറ്റുകൾ താലൂക്ക് ഓഫീസിൽ നിന്ന് വാങ്ങണം. എൻ എസ് ടി ഐ കേന്ദ്ര സർക്കാർ സ്ഥാപനമായതിനാൽ വില്ലേജ് ഓഫീസിൽ നിന്നുള്ള രേഖകൾ സ്വീകരിക്കില്ല.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിംഗ് അസ്സിസ്റ്റന്റ്, സോളാർ ടെക്‌നീഷ്യൻ, ഡ്രോൺ ടെക്‌നീഷ്യൻ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് തുടങ്ങിയ കോഴ്‌സുകൾ വളർന്നു വരുന്ന മേഖലകളിൽ തൊഴിൽ നേടാൻ വലിയ അവസരമൊരുക്കുന്നവയാണ്. പത്താം ക്ലാസ്സ് വിജയിച്ച് പെട്ടെന്ന് തൊഴിൽ നേടാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായതാണ് ഈ കോഴ്‌സുകളെല്ലാം. 20 മുതൽ 24 സീറ്റുകൾ വരെയാണ് ഓരോ കോഴ്‌സുകൾക്കും ലഭ്യമാകുക. കേന്ദ്ര സർക്കാർ നിയമ പ്രകാരമുള്ള സംവരണ ആനുകൂല്യങ്ങൾ ലഭ്യമാണ്.Content Highlights:National Skill Development Institute in Kozhikode invites applications for various futuristic courses under the Craftsman Training Scheme. Available programs include Drone Technician, Solar Technician, and Artificial Intelligence Programming Assistant with NCVT certification. The final date to submit completed applications along with necessary documents is June 30.