ആദ്യ പകുതിയിൽ ലീഡ് നേടി സോക്കറൂസ്: പ്രത്യാക്രമണവുമായി തുർക്കി

Wait 5 sec.

24 വർഷത്തിന് ശേഷം ലോകകപ്പിന് ബുട്ട് കെട്ടിയ തുർക്കിക്കെതിരെ ​ഗ്രൂപ് ഡി മാച്ചിന്റെ ആദ്യ പകുതിയിൽ ഓസ്ട്രേലിയക്ക് ഒരു ​ഗോളിന്റെ ലീഡ്. 26-ാം മിനിറ്റിൽ നെസ്റ്റോറി ഇരങ്കുണ്ട നേടിയ ​ഗോളിലാണ് ഓസ്ട്രേലിയ മുന്നിലെത്തിയത്.പോൾ ഒകോൺ-എങ്‌സ്റ്റലർ നൽകിയ പാസിനെ ​ഗോളാക്കി മാറ്റുകയായിരുന്നു നെസ്റ്റോറി ഇരങ്കുണ്ട. തുടക്കത്തിൽ മികച്ച മുന്നേറ്റങ്ങൾ നടത്താൻ തുർക്കിക്ക് സാധിച്ചുവെങ്കിലും ​ഗോൾ അവസരം തുറക്കാൻ അവർക്ക് സാധിച്ചില്ല. മത്സരത്തിൽ കൂടുതൽ സമയം പന്ത് കൈവശം വെച്ചതും തുർക്കിയായിരുന്നു.തുർക്കിയുടെ ആക്രമണങ്ങളെ സോക്കറൂസ് പ്രതിരോധ നിര നിഷ്പ്രഭമാക്കിയപ്പോൾ കൗണ്ടർ അറ്റാക്കിലൂടെയാണ് ആദ്യ ​ഗോൾ നേടാൻ സോക്കറൂസിന് സാധിച്ചത്. ​ഗോൾ വഴങ്ങിയതോടെ തുർക്കി ആക്രമണം ശക്തമാക്കിയെങ്കിലും ഓസ്ട്രേലിയൻ പ്രതിരോധ നിര തുർക്കിയുടെ മുന്നേറ്റത്തെ ഫലപ്രദമായി പ്രതിരോധിച്ചു.​ഗോൾ നേടിയതിനു ശേഷം ആത്മവിശ്വാസം വർധിച്ച ഓസ്ട്രേലിയ തുർക്കിയുടെ ​ഗോൾ വലയ്ക്ക് മുന്നിൽ നിരന്തരം സമ്മർദം സൃഷ്ടിക്കുകയും ചെയ്തു. ആദ്യ പകുതിയിൽ വിങ്ങുകളിലൂടെ ഇരങ്കുണ്ട തുർക്കി പ്രതിരോധനിരക്ക് ശക്തമായ പരീക്ഷണം നൽകുകയും ചെയ്തു.The post ആദ്യ പകുതിയിൽ ലീഡ് നേടി സോക്കറൂസ്: പ്രത്യാക്രമണവുമായി തുർക്കി appeared first on Kairali News | Kairali News Live.