‘തമാശ പറച്ചിൽ അവസാനിപ്പിക്കണം’; വനംമന്ത്രിയെ വിമർശിച്ച് പിണറായി വിജയൻ

Wait 5 sec.

വനംമന്ത്രി ഷിബു ബേബി ജോണിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മന്ത്രി തമാശ പറച്ചിൽ അവസാനിപ്പിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. എ കെ ജി സെന്ററിൽ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പിണറായി വിജയൻ ഇക്കാര്യങ്ങൾ സംസാരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ നടന്ന കാട്ടാന ആക്രമണത്തിൽ വനം മന്ത്രി സ്വീകരിച്ച നിലപാടിനെയും അദ്ദേഹം കുറ്റപ്പെടുത്തി.also read:‘ആർഎസ്എസ് നിലപാടിനോടുള്ള കീഴടങ്ങലാണ് യുഡിഎഫ് സ്വീകരിക്കുന്നത്’; സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ്തമാശ പറയൽ അവസാനിപ്പിച്ച് ഗൗരവമായി വിഷയങ്ങളെ സമീപിക്കണമെന്നും നഷ്ടപരിഹാരം കൊടുക്കാൻ നടപടി വേണമെന്നും പിണറായി വിജയൻ നിർദ്ദേശിച്ചു. സർക്കാർ മാറിയത് കാട്ടാന അറിഞ്ഞ് കാണില്ലായിരിക്കുമെന്നാണ് ഷിബു ബേബി ജോൺ കഴിഞ്ഞ കുറച്ചുദിവസങ്ങൾക്ക് മുൻപ് മാധ്യമങ്ങളോട് സംസാരിച്ചത്. ഇതിൽ പിണറായി വിജയൻ നേരത്തെയും വിമർശനം ഉന്നയിച്ചിരുന്നു.The post ‘തമാശ പറച്ചിൽ അവസാനിപ്പിക്കണം’; വനംമന്ത്രിയെ വിമർശിച്ച് പിണറായി വിജയൻ appeared first on Kairali News | Kairali News Live.