ഇന്ന് ജൂൺ 14 ലോക രക്തദാന ദിനം. എന്തിന് നാം രക്തം ദാനം ചെയ്യണം എന്നതിന്റെ പ്രാധാന്യത്തെ ഓർമ്മപ്പെടുത്തുന്നത്തിനാണ് എല്ലാ വർഷവും ഈ ദിവസം ലോക രക്ത ദാന ദിനമായി ആചരിക്കുന്നത്.മനുഷ്യരാശിയുടെ നിലനിൽപ്പിനു തന്നെ അത്യാവശ്യ ഘടകമാണ് രക്തം. കൃത്രിമമായി നിർമ്മിച്ചെടുക്കാൻ പറ്റാത്ത ഒന്നായതുകൊണ്ടുതന്നെ രക്‌തദാനം എന്നത് വളരെ പ്രാധാന്യമേറിയ ഒരു കാര്യമാണ്. രോഗികൾക്ക് ആവശ്യമായ രക്തത്തിന് ഇത്തരത്തിൽ ദാതാക്കൾ സന്നദ്ധമാകേണ്ടതുണ്ട്. നമ്മുടെ സമൂഹത്തിൽ രക്തം ലഭിക്കാത്തതുകൊണ്ടും വൈകുന്നത് കൊണ്ടും ഒരുപാട് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് രോഗങ്ങളും അപകടങ്ങളുമെല്ലാം കൂടിവരുന്ന ഈ കാലത്ത് രക്‌തദാന ശീലം മനുഷ്യരിൽ വളർത്തിയെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. ആ ലക്ഷ്യം മുന്നിൽകണ്ടുകൊണ്ടുതന്നെയാണ് എല്ലാ വർഷവും ഈ ദിനം രക്‌തദാന ബോധവൽക്കരണത്തിനായി നാം പ്രത്യേകം മാറ്റി വയ്ക്കുന്നത്. സമൂഹത്തിൽ ഐക്യവും സഹാനുഭൂതിയും വളർത്തിയെടുക്കാനും ഇത് ഉതകും.also read:‘രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണാനുള്ള ആർജ്ജവം യുഡിഎഫ് കാണിക്കണം’; വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങി എഎ റഹീം എംപിഇന്നത്തെ ഈ ദിവസം രക്‌തദാന ദിനമായി ആചരിക്കുന്നതിന് ഒരു ചരിത്രമുണ്ട്. 2004 ലാണ് ആദ്യമായി രക്തദാന ദിനം ആചരിക്കാൻ തുടങ്ങിയത്. ലോകാരോഗ്യ സംഘടന (WHO), ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റികൾ (IFRC), ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ബ്ലഡ് ഡോണർ ഓർഗനൈസേഷൻസ് (IFBDO), ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ (ISBT) തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾ ചേർന്നാണ് 2004 ജൂൺ 14 ന് ഇങ്ങനെയൊരു ദിനാചരണം നടത്തിയത്. 2000-ലെ ലോകാരോഗ്യ ദിനം രക്തസുരക്ഷയെ പ്രമേയമാക്കി ആചരിച്ചതാണ് ഈ ദിനം രൂപപ്പെടാൻ പ്രചോദനമായത്.ഓസ്ട്രിയൻ അമേരിക്കൻ രോഗപ്രതിരോധശാസ്ത്രജ്ഞനും, രോഗനിർണയ വിദഗ്ദ്ധനും, എബിഒ രക്തഗ്രൂപ്പ് സംവിധാനത്തിന്റെയും ആധുനിക രക്തപ്പകർച്ചയുടെയും വികസനത്തിനും കണ്ടെത്തലിനും 1930-ൽ നോബൽ സമ്മാന ജേതാവുമായ കാൾ ലാൻഡ്‌സ്റ്റൈനറുടെ ജന്മദിനമാണ് ലോക രക്തദാതാക്കളുടെ ദിനമായി ആചരിക്കുന്നത്തിനായി തെരഞ്ഞെടുത്തത്.സുരക്ഷിതമായ രക്തത്തിന്റെയും രക്ത ഉൽപ്പന്നങ്ങളുടെയും ആവശ്യകതയെ കുറിച്ച് അവബോധം വളർത്തുന്നതിനും, രക്തദാതാക്കളോട് അവർ സ്വമേധയാ നടത്തുന്ന രക്‌തദാനം വഴി രക്ഷപ്പെടുന്ന ജീവന് നന്ദി അറിയിക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെ ഒരു ദിനചാരണം നടത്തപ്പെടുന്നത്.മനുഷ്യത്വത്തിന്റെ ഒരു തുള്ളി. രക്തം ദാനം ചെയ്യൂ. ജീവൻ രക്ഷിക്കൂ ” എന്നതാണ് ഇത്തവണത്തെ രക്‌തദാന ദിനത്തിന്റെ പ്രമേയം. ഓരോ രക്തദാനവും നിരവധി ജീവനുകളെ രക്ഷിക്കുന്നതിനോ പരിവർത്തനം ചെയ്യാനോ കഴിയുന്ന ഒരു ലളിതമായ കാരുണ്യ പ്രവൃത്തിയാണെന്ന് ഈ സന്ദേശം ഓർമ്മപ്പെടുത്തുന്നു.അപകടത്തിൽപ്പെടുന്നവരുടെ ജീവൻ രക്ഷിക്കുക എന്നതിനപ്പുറത്തേക്ക് വിവിധ രോഗങ്ങളാൽ വലയുന്ന നിരവധി പേരുടെ ജീവൻ രക്ഷിക്കുകയും നിരവധി രോഗങ്ങളെ ചെറുക്കാൻ അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ് രക്തദാനം കൊണ്ട് ലക്ഷ്യമിടുന്നത് . അതുകൊണ്ടുതന്നെ യുവാക്കൾക്കും പൊതുജനങ്ങൾക്കും ഇടയിൽ പതിവായി രക്തദാനം ചെയ്യുന്ന ഒരു സംസ്കാരം പ്രോത്സാഹിപ്പിക്കുകയും രക്തദാതാക്കളുടെ കൂട്ടായ്മയുടെ വൈവിധ്യവും സുസ്ഥിരതയും വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനുള്ള ബോധവൽക്കരണം കൂടിയാണ് ഈ ദിനാചരണം . അപകടങ്ങൾ, ശസ്ത്രക്രിയകൾ, കാൻസർ, താലസീമിയ, ഹീമോഫീലിയ തുടങ്ങിയവയ്ക്കൊക്കെ അനുദിനം സ്ഥിരമായി രക്തം ആവശ്യം വരുന്നുണ്ട്. ഇന്ത്യയിൽ മാത്രം ലക്ഷക്കണക്കിന് യൂണിറ്റ് രക്തമാണ് അനുദിനം ഇത്തരത്തിൽ വേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ ദാനം ചെയ്യേണ്ടതിന്റെ ആവശ്യകത ദിവസം കഴിയുന്നതോറും കൂടി വരികയാണ്. സമൂഹത്തിൽ രക്തദാനത്തെ കുറിച്ച് ഉണ്ടാകുന്ന മിഥ്യാധാരണകളെ തിരുത്തുന്നതിന് വേണ്ടി നമുക്ക് സാധിക്കണം. ഓരോ രക്തദാനവും ഏതെങ്കിലും ഒരാളുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷ ഉണ്ടാക്കുന്നു. അതിനാൽ സഹജീവികൾക്കുവേണ്ടി മനുഷ്യത്വത്തിന്റെ ആ ഒരു തുള്ളി നമുക്ക് നൽകാം.The post മനുഷ്യ സ്നേഹത്തിന്റെ വറ്റാത്ത ഉറവയിൽ നിന്നും ഒരു തുള്ളി രക്തം; ഇന്ന് ലോക രക്തദാന ദിനം appeared first on Kairali News | Kairali News Live.