കുവൈറ്റിൽ പ്രവാസി തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റൽ വേ​ഗത്തിൽ പൂർത്തിയാക്കണമെന്ന് നി‌ർദേശം

Wait 5 sec.

കുവൈറ്റിൽ പ്രവാസി തൊഴിലാളികളുടെ നിർദിഷ്ട മേഖലകളിൽ നിന്ന് മറ്റ് മേഖലകളിലേക്ക് സ്പോൺസർഷിപ്പ്മാറ്റുന്ന നടപടികൾ വൈകാതെ പൂർത്തിയാക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ തൊഴിലുടമകളോട് നിർദേശിച്ചു. സ്പോൺസർഷിപ്പ് മാറ്റാൻ അനുവദിച്ചിരിക്കുന്ന താൽക്കാലിക ഇളവിന്റെ കാലാവധി ഈ മാസം 30ന് ആണ് അവസാനിക്കുന്നത്.സ്പോൺസർഷിപ്പ് മാറ്റാൻ അനുവദിച്ചിരിക്കുന്ന താത്ക്കാലിക ഇളവിന്റെ കാലാവധി ഈ മാസം 30ന് അവസാനിക്കുന്നതിനാൽ നടപടികൾ പൂർത്തിയാക്കണമെന്നാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചത്. തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ പരിഗണിച്ചാണ് ഈ പ്രത്യേക ഇളവ് നടപ്പാക്കിയിരിക്കുന്നത്. മെയ് 1 മുതൽ പ്രാബല്യത്തിൽ വന്ന ഈ തീരുമാനം ജൂൺ 30 വരെ മാത്രമാണ് നിലവിലുള്ളത്.ALSO READ: ഖത്തറിന്റെ കാവൽക്കാരൻ; അറിയാം സ്വിറ്റസർലണ്ടിന്റെ ആക്രമണങ്ങളെ നിർവീര്യമാക്കിയ ഗോളി ആബുനാദയെ പറ്റിചെറുകിട-ഇടത്തരം സംരംഭങ്ങൾ, വ്യവസായം, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം തുടങ്ങിയ നിയന്ത്രിത മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി മറ്റ് മേഖലകളിലേക്ക് വിസ ട്രാൻസ്ഫർ ചെയ്യുന്നതിനാണ് ഈ അവസരം അനുവദിച്ചിരിക്കുന്നത്. എന്നാൽ എല്ലാ ട്രാൻസ്ഫർ അപേക്ഷകൾക്കും നിലവിലെ തൊഴിലുടമയുടെ അനുമതി നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. അപേക്ഷകൾ ‘അഷാൽ കമ്പനീസ്’ ഓൺലൈൻ പോർട്ടൽ വഴിയാണ് സമർപ്പിക്കേണ്ടത്.തൊഴിൽ വിപണിയിൽ കൂടുതൽ സൗകര്യവും തൊഴിൽ ബന്ധങ്ങളിൽ സ്ഥിരതയും ഉറപ്പാക്കുന്നതിനായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ജൂൺ 30ന് ശേഷം ഈ പ്രത്യേക ഇളവ് അവസാനിക്കുന്നതിനാൽ അർഹരായ തൊഴിലാളികളുടെ ട്രാൻസ്ഫർ നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അഭ്യർഥിച്ചു.The post കുവൈറ്റിൽ പ്രവാസി തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റൽ വേ​ഗത്തിൽ പൂർത്തിയാക്കണമെന്ന് നി‌ർദേശം appeared first on Kairali News | Kairali News Live.