തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ യാത്രക്കാരിൽ നിന്ന് പിഴയായി വാങ്ങിയത് ഒരു ലക്ഷം രൂപ. വെറും മൂന്ന് മണിക്കൂർ നേരത്തെ പരിശോധനയിൽ നിന്നാണ് ഭീമമായ തുക പിഴയായി ഈടാക്കിയത്. എന്തിനാണ് യാത്രക്കാർക്കെതിരെ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്ന് അത്ഭുതപ്പെട്ടോ. തിരുവനന്തപുരം ഡിവിഷൻ സതേൺ റെയിൽവേ എന്ന ഫേസ്ബുക്ക് പേജിലാണ് നിർണായക വിവരങ്ങളുള്ളത്.വെള്ളിയാഴ്ച രാത്രിയാണ് റെയിൽവേ സ്റ്റേഷനിൽ ഫോർട്ട്രസ് സംഘം പരിശോധനയ്ക്കെത്തിയത്. ടിക്കറ്റില്ലാതെ നിയമവിരുദ്ധമായി യാത്ര ചെയ്തതുൾപ്പെടെ 339 കേസുകളാണ് ഫോർട്ട്രസ് സംഘം രജിസ്റ്റർ ചെയ്തത്. ഇതിന്റെ ഫലമായി യാത്രക്കാരിൽ നിന്ന് 1.06 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്. ഓരോ ട്രെയിൻ യാത്രയും സാധുവായ ടിക്കറ്റിൽ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നുണ്ടെന്ന് യാത്രക്കാർ ഉറപ്പാക്കുകയെന്നും ഫേസ്ബുക്ക് പേജിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.The post വെറും 3 മണിക്കൂർ നേരത്തെ ചെക്കിംഗ്, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാരിൽ നിന്ന് പിഴയായി ഈടാക്കിയത് ഒരുലക്ഷം രൂപ appeared first on Kairali News | Kairali News Live.