മഴയാണല്ലേ; വസ്ത്രങ്ങൾ എളുപ്പത്തിൽ ഉണക്കിയെടുക്കാം, ചില നുറുങ്ങ് വിദ്യകൾ പരീക്ഷിക്കാം

Wait 5 sec.

മഴക്കാലത്ത് പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് കഴുകിയിട്ട വസ്ത്രങ്ങൾ ഉണങ്ങാത്തത്. ദിവസങ്ങളോളം കഴുകിയിട്ടിരിക്കുന്ന വസ്ത്രങ്ങൾ സൂര്യപ്രകാശം കൃത്യമായി ലഭിക്കാത്തതിനാൽ ഉണങ്ങിയെന്ന് വരില്ല. ഒരുപക്ഷെ ഉണങ്ങിയില്ലെങ്കിലും വസ്ത്രങ്ങളും സ്വാഭാവിക ഭംഗി ലഭിച്ചെന്നും വരില്ല. വസ്ത്രങ്ങൾ കഴുകി കൃത്യമായി ഉണക്കി ഉപയോഗിച്ചില്ലെങ്കിൽ അവ ധരിക്കുന്നവർക്ക് പല ചർമ്മരോഗങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. സൂര്യപ്രകാശം കൃത്യമായി ലഭിച്ചില്ലെങ്കിലും വസ്ത്രങ്ങൾ ഉണക്കിയെടുക്കാനുള്ള ചില എളുപ്പവഴികൾ പരീക്ഷിച്ചുനോക്കിയാലോ.ഫാനുകളും വെന്റിലേഷനുകളുംവീടിനുള്ളിലാണ് വസ്ത്രങ്ങൾ ഉണക്കാനിടുന്നതെങ്കിൽ ഫാൻ ഫുൾ സ്പീഡിൽ പ്രവർത്തിപ്പിക്കാൻ അനുവദിക്കുക. ക്രോസ്-വെന്റിലേഷനും ഈർപ്പം നീക്കം ചെയ്യാൻ സഹായിക്കും. കൂടാതെ വസ്ത്രങ്ങൾ വിരിച്ചിരിക്കുന്ന മുറിയിലെ ജനാലകൾ തുറന്നിടാനും ശ്രദ്ധിക്കുക.also read:പ്രതിരോധശേഷി കൂട്ടാൻ നെല്ലിക്ക സർബത്ത്; കാലാവസ്ഥ മാറ്റത്തിൽ ആരോഗ്യം സംരക്ഷിക്കാൻ ഒരു കിടിലൻ പാനീയംഹാംഗറുകൾ കൃത്യമായി ഉപയോഗിക്കുകഈർപ്പമുള്ള വസ്ത്രങ്ങൾ അശയിൽ വിരിക്കുന്നതിനുപകരം ഹാംഗറുകളിൽ തൂക്കിയിടുക. ഇത് വസ്ത്രങ്ങൾക്കിടയിൽ വായു സഞ്ചാരം അനുവദിക്കുകയും എല്ലാ വശങ്ങളിലും തുല്യമായി ഉണങ്ങുന്നത് ഉറപ്പാക്കുകയും ചെയ്യുന്നു.വാഷിംഗ് മെഷീൻ ശരിയായ രീതിയിൽ ഉപയോഗിക്കുകനിങ്ങൾ വാഷിംഗ് മെഷീനിൽ വസ്ത്രങ്ങൾ കഴുകുമ്പോൾ, ‘സ്പിൻ’ സൈക്കിൾ രണ്ടുതവണ പ്രവർത്തിപ്പിക്കുക. ഇത് വസ്ത്രങ്ങളിൽ നിന്ന് അധിക വെള്ളം പൂർണ്ണമായും നീക്കം ചെയ്യുകയും അവ വളരെ വേഗത്തിൽ ഉണങ്ങാൻ സഹായിക്കുകയും ചെയ്യും.The post മഴയാണല്ലേ; വസ്ത്രങ്ങൾ എളുപ്പത്തിൽ ഉണക്കിയെടുക്കാം, ചില നുറുങ്ങ് വിദ്യകൾ പരീക്ഷിക്കാം appeared first on Kairali News | Kairali News Live.