സൗദിയിൽ 8 മണിക്കൂറിലധികം ജോലിചെയ്താൽ ലഭിക്കേണ്ട ഓവർടൈം എത്ര? ആർക്കൊക്കെ ലഭിക്കും? ബാധകമല്ലാത്തത് ആർക്ക്? വിശദമായി അറിയാം

Wait 5 sec.

സൗദി തൊഴിൽ നിയമമനുസരിച്ച് ദിവസേന 8 മണിക്കൂറും, ആഴ്ചയിൽ 48 മണിക്കൂറും ആണ് സ്റ്റാൻഡേർഡ് ജോലി സമയം. ഇതിൽ കൂടുതൽ ജോലി ചെയ്‌താൽ അത് ഓവർടൈം ആയി പരിഗണിക്കും.റമദാൻ മാസത്തിൽ ജോലി സമയം 6 മണിക്കൂറായി കുറയ്ക്കുന്നതിനാൽ, 6 മണിക്കൂർ കഴിഞ്ഞ് ജോലി ചെയ്യുന്ന സമയവും ഓവർടൈം ആണ്.ആർട്ടിക്കിൾ 107 പ്രകാരം ജോലിക്കാരന്റെ വേതനത്തിന്റെ150%, അതായത് സാധാരണ ശമ്പളത്തിന്റെ ഒന്നര മടങ്ങാണ് ഓവർടൈം ആയി നൽകേണ്ടത്. എന്നാൽ ഇത് കണക്കാക്കുന്നത് മാസത്തിൽ ലഭിക്കുന്ന ശമ്പളത്തിന്റെ ഒന്നരമടങ്ങ് എന്ന നിലയിലല്ല.യഥാർത്ഥ ശമ്പളവും, അടിസ്ഥാന ശമ്പളവും പരിഗണിച്ചാണ് ഓവർടൈം കണക്കാക്കുന്നത്. അതായത് അലവന്സുകൾ ചേർത്ത് മാസത്തിൽ ലഭിക്കുന്ന ശമ്പളവും, കരാർ പ്രകാരമുള്ള അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനവും കൂട്ടിയുള്ള തുകയാണ് നൽകേണ്ടത്.ഉദാഹരണത്തിന് ഒരു തൊഴിലാളിയുടെ അടിസ്ഥാന ശമ്പളം 3000 റിയാലും, എല്ലാ അലവൻസും അടക്കം മാസം ലഭിക്കുന്നത് 4000 റിയാലും ആണെന്ന് സങ്കൽപ്പിക്കുക.ഈ തൊഴിലാളിയുടെ ഒരു ദിവസത്തെ അടിസ്ഥാന ശമ്പളം 100 റിയാലും മണിക്കൂറിൽ (3000÷30÷8) 12.5 റിയാലും ആയിരിക്കും. യഥാർത്ഥ ശമ്പളം ദിവസത്തിൽ 133 റിയാലും മണിക്കൂറിൽ (4000÷30÷8)16.66 റിയാലും ആയിരിക്കും.ഇതനുസരിച്ച് ഒരു മണിക്കൂർ നേരത്തേക്ക് ഈ തൊഴിലാളിക്ക് ലഭിക്കേണ്ട ഓവർടൈം വേതനം, 16.66 റിയാലും 12.5 റിയാലിന്റെ പകുതിയും ചേർത്ത തുകയായിരിക്കും, അതായത് ഒരു മണിക്കൂർ നേരത്തെ ഓവർടൈം വേതനം 16.66+(12.5÷2) = 22.91 റിയാൽ.ഔദ്യോഗിക അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ മണിക്കൂറും അധികസമയം ആണ്. ആ ദിവസം 8 മണിക്കൂർ ജോലി ചെയ്‌താലും 10 മണിക്കൂർ ജോലി ചെയ്‌താലും മുഴുവനും ഓവർടൈം ആയിട്ടാണ് കണക്കാക്കുക പെരുന്നാൾ, ദേശീയദിനം ഉൾപ്പെടെയുള്ള അവധിദിവസങ്ങൾക്ക് ഇത് ബാധകമാണ്.ആർട്ടിക്കിൾ 108 പ്രകാരം, ഉയർന്ന മാനേജ്‌മെൻറ് തലത്തിലുള്ള, സ്വതന്ത്ര തീരുമാന അധികാരമുള്ള, ജോലിക്കാർക്ക് ഓവർടൈംനിയമം ബാധകമല്ല. സീനിയർ മാനേജർ, കമ്പനി ഡയറക്ടർ, സിഇഒ എന്നിവർ ഈ വിഭാഗത്തിൽ പെടും.The post സൗദിയിൽ 8 മണിക്കൂറിലധികം ജോലിചെയ്താൽ ലഭിക്കേണ്ട ഓവർടൈം എത്ര? ആർക്കൊക്കെ ലഭിക്കും? ബാധകമല്ലാത്തത് ആർക്ക്? വിശദമായി അറിയാം appeared first on Arabian Malayali.