നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേൽക്കൂര തകർത്തു, ഒരാൾക്ക് പരുക്ക്

Wait 5 sec.

നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേൽക്കൂര തകർന്നു. നെടുമ്പാശ്ശേരി പോസ്റ്റ് ഓഫീസിന് സമീപത്ത് ഇന്ന് രാവിലെ 8.30 നാണ് അപകടം നടന്നത്. അപകടത്തിൽ വീട്ടുടമയ്ക്ക് പരുക്കേറ്റു.ശാന്തിനഗർ സ്വദേശി കാട്ടുപ്പറമ്പിൽ വീട്ടിൽ സൈമൺ കെ. ജെ.യുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. അപകട സമയത്ത് സൈമണും ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നു. അപകടത്തിൽ വീട്ടുടമസ്ഥന്റെ തോളിന് പരുക്കേറ്റു. അപകട വിവരം സിയാൽ അധികൃതരെ അറിയിച്ചതായി കുടുംബം പറ‍ഞ്ഞു.The post നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേൽക്കൂര തകർത്തു, ഒരാൾക്ക് പരുക്ക് appeared first on Kairali News | Kairali News Live.