തൃശൂരിൽ വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർ മരിച്ചു

Wait 5 sec.

തൃശൂരിൽ വാട്ടർ അതോറിറ്റി ജലശുദ്ധീകരണ ശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർ മരിച്ചു. തൃശൂർ കാടുകുറ്റി വൈന്തലയിൽ പ്രവർത്തിക്കുന്ന ജലശുദ്ധീകരണശാലയിൽ ആയിരുന്നു അപകടം. മേലൂർ സ്വദേശി ജോസഫ് ആണ് മരിച്ചത്. 46 വയസായിരുന്നു.ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്ന സമയത്താണ് ജോസഫിനെ കാണാനില്ലെന്ന് സഹപ്രവർത്തകർ ശ്രദ്ധിച്ചത്. സംശയം തോന്നി ഫയർ ആൻഡ് റെസ്ക്യൂ ടീമിനെ അറിയിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ക്ലാരിഫയറിനുള്ളിൽ ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.ALSO READ: ‘സൗജന്യയാത്ര ഓർഡിനറി ബസിൽ മാത്രമെന്നല്ലല്ലോ നേരത്തെ പറഞ്ഞത്, ഇത് ആളെ പറ്റിക്കൽ; ഉദ്ഘടനത്തിൽ സിപിഎംഎം വിട്ടുനിൽക്കും’: എം വി ​ഗോവിന്ദൻ മാസ്റ്റർമാള ഫയർ ആൻഡ് റെസ്ക്യൂ സംഘം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കാൽതെറ്റി ജോസഫ് ക്ലാരിഫയർ ഉള്ളിലേക്ക് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.A 46-year-old operator of the Kerala Water Authority died after allegedly falling into a clarifier at a water treatment plant in Kadukutty, Thrissur.The post തൃശൂരിൽ വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർ മരിച്ചു appeared first on Kairali News | Kairali News Live.