ജൂൺ14 ലോക രക്തദാതാദിനം

Wait 5 sec.

രക്തദാനം: മാനവികതയോടുള്ള ഐക്യദാർഢ്യം ലോകമെമ്പാടുമുള്ള രക്തദാതാക്കളോട്, അവരുടെ സന്നദ്ധതയ്ക്കും ത്യാഗമനസ്ഥിതിക്കും നന്ദിയും സന്തോഷവും പ്രകടിപ്പിക്കാനും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമാണ് ലോക രക്തദാതാദിനം ആഘോഷിക്കുന്നത്. രക്തദാനത്തിന്റെ പ്രാധാന്യവും പ്രസക്തിയും ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതും ദിനാഘോഷത്തിന്റെ ലക്ഷ്യമാണ്. ലോകാരോഗ്യ സംഘടനയാണ് രക്തദാതാദിനം ആഘോഷിക്കാൻ ആഹ്വാനം ചെയ്യുന്നത്.2004 മുതലാണ് ദിനാഘോഷം ആരംഭിച്ചത്. രക്തദാനത്തിനും ആധുനിക രക്തബാങ്കിങ്ങിനും അടിത്തറയിട്ട രക്തഗ്രൂപ്പ് കണ്ടുപിടിച്ചത് കാൾ ലാൻഡ്സ്റ്റീനർ എന്ന ശാസ്ത്രജ്ഞനാണ്. അദ്ദേഹത്തിനോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന്റെ ജന്മദിനമായ ജൂൺ14 ലോക രക്തദാതാദിനമായി ആഘോഷിക്കുന്നത്. 2026ലെ ദിനാഘോഷത്തിന്റെ സന്ദേശവാക്യം […]Source