വാട്സ്ആപ്പിൽ ഇനി മെസേജുകൾ ഷെഡ്യൂൾ ചെയ്യാം, ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുമായി ഐഫോൺ. ഇതിലൂടെ മെസേജ് അപ്പോൾ തന്നെ അയക്കുന്നതിന് ചെയ്യുന്നതിന് പകരം നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഷെഡ്യൂൾ ചെയ്യാൻ സാധിക്കും.ഈ ഫീച്ചർ ഉപയോഗിച്ച് മെസേജുകൾ മുൻകൂട്ടി തയ്യാറാക്കി വെക്കാനും, അവ അയക്കേണ്ട സമയം ക്രമീകരിക്കാനും, അയക്കുന്നതിന് മുൻപായി മെസേജുകൾ ഒഴിവാക്കാനും ഒഴിവാക്കാനും ഉപയോക്താക്കൾക്ക് സാധിക്കും.ഒരു ചാറ്റിൽ മെസേജ് അയക്കുന്ന ‘സെൻഡ്’ ബട്ടൺ ദീർഘനേരം അമർത്തിപ്പിടിച്ചുകൊണ്ട് ഉപയോക്താക്കൾക്ക് ഈ ഷെഡ്യൂളിംഗ് ടൂളിലേക്ക് പ്രവേശിക്കാൻ സാധിച്ചേക്കും. മെസേജ് അയക്കേണ്ട സമയം തിരഞ്ഞെടുത്തുകഴിഞ്ഞാൽ, വാട്‌സ്ആപ്പ് ആ മെസേജ് ക്യൂ ചെയ്യുകയും കൃത്യസമയത്ത് അത് സ്വയമേവ അയക്കുകയും ചെയ്യും. ഈ ഫീച്ചർ ഇപ്പോഴും വികസനഘട്ടത്തിലാണുള്ളത്. ഇതുവരെ ‘ടെസ്റ്റ് ഫ്ലൈറ്റ്’ ബീറ്റ പതിപ്പുകളിൽ ഈ സൗകര്യം ലഭ്യമായിട്ടില്ല.ഇതിന്റെ ഔദ്യോഗിക ലോഞ്ച് തീയതി വാട്‌സ്ആപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും, എല്ലാവർക്കുമായി പുറത്തിറക്കുന്നതിന് മുൻപ് ഈ ഫീച്ചർ ആദ്യം ബീറ്റ ടെസ്റ്റർമാർക്ക് ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗ്രൂപ്പ് ചാറ്റുകളിലും വ്യക്തിഗത ചാറ്റുകളിലും ഈ ഫീച്ചർ ലഭ്യമാണ്. ഒരു സന്ദേശം തയ്യാറാക്കി പത്ത് മിനിറ്റിന് ശേഷവും, രണ്ടാഴ്ച മുൻകൂട്ടിയുള്ള സന്ദേശങ്ങളും ഇത്തരത്തിൽ ഷെഡ്യൂൾ ചെയ്യാൻ സാധിക്കും. അപ്പോൾ ഇനി വിശേഷ ദിവസങ്ങളിൽ മറക്കുമെന്ന് ടെൻഷൻ വേണ്ട.The post ജന്മദിനത്തിൽ വിഷ് ചെയ്യാൻ മറക്കാറുണ്ടോ ? ഇനി മുൻകൂട്ടി വാട്സ്ആപ്പിൽ മെസേജ് ഷെഡ്യൂൾ ചെയ്യാം appeared first on Kairali News | Kairali News Live.