സു​ഗതനെതിരെ കാപ്പ ചുമത്തിയതിൽ മേയർക്ക് വിഷമം, ബിജെപി കൗൺസിലർക്കെതിരെ വട്ടിയൂർക്കാവ് സ്റ്റേഷനിൽ മാത്രം 19 കേസുകൾ

Wait 5 sec.

കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം നഗരസഭ ബി ജെ പി കൗൺസിലർ ആർ സുഗതനെതിരായ കൂടുതൽ കേസുകൾ പുറത്ത്. വാഴോട്ടുകോണം ബി ജെ പി കൗൺസിലർ സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉൾപ്പടെ 19 കേസുകളാണുള്ളത്. വട്ടിയൂർക്കാവ് സ്റ്റേഷനിൽ മാത്രമാണ് 19 കേസുകൾ.വധശ്രമം, ലഹളയുണ്ടാക്കൽ, പൊലീസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ കേസുകളിലാണ് ആർ സുഗതണ പ്രതിയായിട്ടുള്ളത്. പൊതുയോഗങ്ങൾ ഭീഷണിപ്പെടുത്തി തടസപ്പെടുത്തിയതിനും കേസുണ്ട്. കൂടാതെ വഴി തടഞ്ഞ് ആക്രമിച്ചതിനും ബി ജെ പി നേതാവിനെതിരെ കേസുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് സു​ഗതനെതിരെ കാപ്പ ചുമത്തിയതും പിന്നാലെ അറസ്റ്റ് ചെയ്തതും.ALSO READ: ‘ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ട ഘട്ടമാണ്’; മുൻ പ്രതിപക്ഷത്തെ പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കില്ലെന്ന് പിണറായി വിജയൻഎന്നാൽ വധശ്രമം അടക്കം ക്രിമിനൽ കേസുകളിൽ പ്രതിയായ സു​ഗതനെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി നേതൃത്വം സ്വീകരിക്കുന്നത്. മേയർ വി വി രാജേഷും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പരസ്യമായി സു​ഗതനെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ സു​ഗതനെ കൗൺസിലിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് കൗൺസിലർമാർ ശക്തമായ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു.The post സു​ഗതനെതിരെ കാപ്പ ചുമത്തിയതിൽ മേയർക്ക് വിഷമം, ബിജെപി കൗൺസിലർക്കെതിരെ വട്ടിയൂർക്കാവ് സ്റ്റേഷനിൽ മാത്രം 19 കേസുകൾ appeared first on Kairali News | Kairali News Live.