മുംബൈ | മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ ഫുട്‌ബോള്‍ കോച്ച് അറസ്റ്റില്‍. അഭിജിത് മണ്ഡല്‍ (36) എന്ന യുവാവാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്.വസായില്‍ അഭിജിത് നടത്തുന്ന ഫുട്‌ബോള്‍ അക്കാദമിയില്‍ ചേര്‍ന്ന 17കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.2023ലാണ് പെണ്‍കുട്ടി അക്കാദമിയില്‍ ചേര്‍ന്നത്. മൂന്ന് വര്‍ഷമായി പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരണം പീഡിപ്പിച്ച വരികായയിരുന്നു. പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച് അവസരങ്ങള്‍ വാഗ്ദാനം ചെയ്തായിരുന്നു ചൂഷണം. അഭിജിത്തുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ പെണ്‍കുട്ടി ശ്രമിച്ചപ്പോള്‍ സ്വകാര്യ വിഡിയോകളും ചിത്രങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു. മാനസികമായി തകര്‍ന്ന പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞതിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തറിയുന്നത്വസായിലെ മണിക്പുര്‍ പൊലീസ് പ്രാഥമിക അന്വേഷണത്തിനു ശേഷം അഭിജിത്തിനെ അറസ്റ്റ് ചെയ്തു. ബലാത്സംഗം, ക്രിമിനല്‍ ഭീഷണി ഉള്‍പ്പെടെയും പോക്‌സോ നിയമത്തിലെ കര്‍ശന വകുപ്പുകളും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അഭിജിത്തിനെ കോടതി റിമാന്‍ഡ് ചെയ്തു