ബിഹാറിലെ പാടലിപുത്ര റെയില്‍വേ സ്റ്റേഷനില്‍ വൻ സംഘര്‍ഷം. പൊലീസ് പരീക്ഷ എഴുതാന്‍ പോയ ഉദ്യോഗാര്‍ഥികള്‍ റെയില്‍വേ സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു. പരീക്ഷയ്ക്ക് പോകാൻ ആവശ്യമായ ട്രെയിന്‍ ഒരുക്കിയില്ലെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗാർഥികളുടെ പ്രതിഷേധം.ട്രെയിനുകൾ തടഞ്ഞ യുവാക്കൾ കോച്ചുകളും നശിപ്പിച്ചു. സംഘർഷം അതിരു കടന്നതോടെ സുരക്ഷാസേന ഇടപ്പെട്ടു. മേഖലയിൽ ട്രെയിന്‍ ഗതാഗതം അടക്കം തടസപ്പെട്ടതോടെയാണ് സുരക്ഷാസേന ഇടപെട്ടത്. നിരവധി തവണ സുരക്ഷാസേന ആകാശത്തേക്ക് വെടിവച്ചു.ALSO READ: ‘രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണാനുള്ള ആർജ്ജവം യുഡിഎഫ് കാണിക്കണം’; വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങി എഎ റഹീം എംപികൂടാതെ കണ്ണീർ വാതകവും ലാത്തി ചാർജും പ്രയോഗിക്കേണ്ടിവന്നു. ഒടുക്കം റെയില്‍വേയും ഇടപെട്ട് ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതാൻ പോകാനായി പ്രത്യേക ട്രെയിനുകള്‍ ഏർപ്പെടുത്തിയാതോടെയാണ് പ്രതിഷേധത്തിന് അയവ് വന്നത്.Job aspirants vandalised Patliputra Railway Station in Bihar, alleging inadequate train services to reach examination centres. Security forces intervened and special trains were later arranged.The post പരീക്ഷയ്ക്ക് പോകാൻ ട്രെയിനില്ല; ബിഹാറിൽ റെയില്വേ സ്റ്റേഷൻ അടിച്ചുതകർത്ത് ഉദ്യോഗാർഥികൾ appeared first on Kairali News | Kairali News Live.