കൊച്ചി | സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കെ പി സി സി പ്രസിഡന്റായിരിക്കെ കെ സുധാകരന്‍ നല്‍കിയ മാനനഷ്ടക്കേസ് തള്ളി. തെളിവ് നല്‍കാന്‍ കെ സുധാകരന്‍ നേരിട്ട് ഹാജരാകാതിരുന്നതോടെയാണ് കൊച്ചി പി എം എല്‍ എ കോടതി കേസ് തള്ളിയത്.പുരാവസ്തു തട്ടിപ്പുകാരന്‍ മോണ്‍സണ്‍ മാവുങ്കല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ കെ സുധാകരനും മോണ്‍സന്റെ വീട്ടിലുണ്ടായിരുന്നു എന്ന എം വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തത്. വ്യാജ ഡോക്ടര്‍ കൂടിയായ മോണ്‍സന്റെ വീട്ടീല്‍ കെ സുധാകരന്‍ ചികിത്സക്കു വിധേയമായിരുന്നു എന്ന വിവരം പുറത്തുവന്നിരുന്നു.ഇതിനെ തുടര്‍ന്നാണ് കെ സുധാകരനെതിരേ എം വി ഗോവിന്ദന്‍ ആരോപണം ഉന്നയിച്ചത്. പ്രസ്താവനയില്‍ എം വി ഗോവിന്ദന്‍ ഉറച്ചു നിന്നതോടെയാണ് നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ കെ. സുധാകരന്റെ തീരുമാനിച്ചത്. എ്‌നനാല്‍ കോടതിയില്‍ ഹാജരായി കേസ് മുന്നോട്ടു കൊണ്ടുപോകാന്‍ കെ സുധാകരന്‍ താല്‍പര്യം കാണിച്ചില്ല. Content Highlights:The defamation case filed by K Sudhakaran against CPM state secretary M V Govindan has been dismissed by a Kochi court. The legal action was initiated following Govindan’s statements linking Sudhakaran to the Monson Mavunkal case. The case was dismissed after Sudhakaran failed to appear in person to provide evidence.