ന്യൂയോര്‍ക്ക്| അമേരിക്കയിലെ ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ കുതിരവണ്ടി മറിഞ്ഞ് അപകടം. അപകടത്തില്‍ ഇന്ത്യക്കാരനായ 18കാരന്‍ മരിച്ചു. ടൂറിസ്റ്റ് വിസയില്‍ അമേരിക്കയിലെത്തിയ റോമഞ്ച് മഹാജന്‍ ആണ് മരിച്ചത്. യാത്രക്കാരുടെ ചിത്രം പകര്‍ത്താനായി വണ്ടിയുടെ ഡ്രൈവര്‍ കുതിരയുടെ അരികില്‍ നിന്നും മാറിനിന്ന സമയത്താണ് ‘സാംപ്‌സണ്‍’ എന്ന ഏഴു വയസ്സുള്ള കുതിര ഭയന്നോടിയത്. തുടര്‍ന്ന് വണ്ടിയില്‍ നിന്ന് റോമഞ്ച് മഹാജന്‍ തെറിച്ച് വീണു. തലയ്ക്ക് പരുക്കേറ്റ റോമഞ്ചിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷാക്കാനായില്ല. ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. റോമഞ്ചിനൊപ്പം വണ്ടിയിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ രക്ഷപ്പെട്ടു.ഇതോടെ ന്യൂയോര്‍ക്കിലെ ചരിത്ര പ്രസിദ്ധമായ കുതിരവണ്ടി സഞ്ചാരം പൂര്‍ണ്ണമായി നിരോധിക്കണമെന്ന ആവശ്യം ശക്തമായി. മൃഗസ്‌നേഹികളും സെന്‍ട്രല്‍ പാര്‍ക്ക് കണ്‍സര്‍വന്‍സിയും കുതിരവണ്ടികള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. നഗരത്തില്‍ കുതിരവണ്ടികള്‍ ഘട്ടം ഘട്ടമായി നിരോധിക്കുന്നതിനുള്ള റൈഡേഴ്‌സ് നിയമം എത്രയും പെട്ടെന്ന് പാസാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.Content Highlights:An 18-year-old Indian tourist named Romanch Mahajan died after a horse-drawn carriage overturned in New York’s Central Park. The accident occurred when the horse panicked and bolted while the driver was away taking photos of the passengers. Following the tragedy, animal rights activists have intensified their demands to ban horse carriages in the city.