പത്തനംതിട്ടയിൽ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം; ഒരാൾ കസ്റ്റഡിയിൽ

Wait 5 sec.

പത്തനംതിട്ട ​ഗവി മീനാറിൽ അം​ഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണോ എന്നും ബലാത്സം​ഗമാണോയെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹത്തിൽ വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. റോഡിൽ നിന്നും മാറിയാണ് മൃതദേഹം കണ്ടത്.സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിപ്പെരിയാർ പൊലീസ് ആണ് പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിൽ എടുത്തത്. ഇടുക്കി കുമളി വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരുകയാണ്.UPDATING…The post പത്തനംതിട്ടയിൽ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം; ഒരാൾ കസ്റ്റഡിയിൽ appeared first on Kairali News | Kairali News Live.