അനിമേഷന്‍ രംഗത്തെ നൂതന വിദ്യകളും വി.എഫ്.എക്സും പഠിക്കാൻ ആഗ്രഹമുണ്ടോ ? കാർട്ടൂൺ അക്കാദമി നിങ്ങൾക്കായി ഏകദിന ക്യാമ്പ് ഒരുക്കുന്നു

Wait 5 sec.

അനിമേഷന്‍ രംഗത്തെ നൂതന വിദ്യകളും, വി.എഫ്.എക്സും പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേരള കാർട്ടൂൺ അക്കാദമി ഏകദിന ഡിജിറ്റല്‍ മാസ്റ്റര്‍ ക്ലാസ് സംഘടിപ്പിക്കുന്നു. ഈ രംഗത്ത് ഉണ്ടാകുന്ന ജോലി സാധ്യതകളെ കുറിച്ചുള്ള കരിയര്‍ ഗൈഡന്‍സ് ചര്‍ച്ചയ്ക്കുള്ള വേദിയും മാസ്റ്റർ ക്ലാസിലൂടെ ഒരുങ്ങുന്നു.തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ടൂണ്‍സ് അനിമേഷനുമായി ചേര്‍ന്നാണ് മാസ്റ്റര്‍ ക്ലാസും, കരിയര്‍ ഗൈഡന്‍സ് ചര്‍ച്ചയും കേരള കാര്‍ട്ടൂണ്‍ അക്കാദമി സംഘടിപ്പിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് അനിമേഷന്‍ രംഗത്തും, കാര്‍ട്ടൂണ്‍ രംഗത്തും, ഡിസൈന്‍ രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന സംവാദ പരിപാടിയാണ് ഒരുക്കുന്നത്.ALSO READ; ഡിപ്ലോമ ഇൻ ഒഫ്താൽമിക് അസിസ്റ്റൻ്റ് കോഴ്സിൽ ഒന്നാം റാങ്ക് നേടി പി വി വിഷ്ണുമായഎ.വി.ജി.സി. മേഖലയുടെ വളര്‍ച്ച തിരിച്ചറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജിയിലെ ഇസ്പോര്‍ട്സ്, ഗെയിമിങ് വിഭാഗത്തിന്‍റെ തലവന്‍ അജയ് കുമാര്‍ ശ്രീനിവാസന്‍, കാന്താര സിനിമയുടെ വിഷ്വല്‍ ഇഫെക്റ്റ് കൈകാര്യം ചെയ്തതിലൂടെ പ്രശസ്തമായ ചെന്നൈയിലെ ലിറ്റില്‍ ബ്ലാക് സ്റ്റാര്‍ വിഷ്വല്‍ ഇഫെക്റ്റിന്‍റെ സ്ഥാപക മേഘന തിരുമലഷെട്ടി തുടങ്ങി നിരവധി പ്രമുഖര്‍ മാസ്റ്റര്‍ ക്ലാസിന്‍റെ ഭാഗമാകുന്നുണ്ട്.ജൂണ്‍ മാസം 25ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 6 വരെ തിരുവനന്തപുരം വൈ.എം.സി.എ ഹാളില്‍ വച്ചായിരിക്കും മാസ്റ്റര്‍ ക്ലാസ് നടക്കുക. ക്ലാസിലേയ്ക്കുള്ള പ്രവേശനം സൗജന്യമാണ്. എന്നാൽ, രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. താത്പര്യമുള്ളവര്‍ക്ക് 9249494908, 9074945757, 9995176899 എന്നീ ഏതെങ്കിലും നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ജൂണ്‍ 24 ന് രജിസ്ട്രേഷന്‍ സമാപിക്കും.The post അനിമേഷന്‍ രംഗത്തെ നൂതന വിദ്യകളും വി.എഫ്.എക്സും പഠിക്കാൻ ആഗ്രഹമുണ്ടോ ? കാർട്ടൂൺ അക്കാദമി നിങ്ങൾക്കായി ഏകദിന ക്യാമ്പ് ഒരുക്കുന്നു appeared first on Kairali News | Kairali News Live.