കോളേജ് എൻ.എസ്.എസ് ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പറയുന്ന ചിത്രം 'പ്രേംപാറ്റ' ഒക്ടോബറിൽ റിലീസിനെത്തും. ചിത്രത്തിന്റെ റിലീസ് അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തിറങ്ങി. നായകൻ ജോമോൻ ജ്യോതിറിന്റെ രസകരമായ ഒരു ലുക്ക് പുറത്തുവിട്ടാണ് റിലീസ് പ്രഖ്യാപിച്ചത്. തന്റെ രചനകൾകൊണ്ട് വായനക്കാരെ രസിപ്പിക്കുന്ന ലിജീഷ് കുമാറും ആമീർ പള്ളിക്കലും ഒന്നിക്കുന്ന ചിത്രമായതുകൊണ്ട് 'പ്രേംപാറ്റ'യെ കുറിച്ച് പ്രേക്ഷക പ്രതീക്ഷയും ഏറെയാണ്. ലിജീഷ് കുമാർ തിരക്കഥ ഒരുക്കി ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന 'പ്രേംപാറ്റ' ഒരു എൻ.എസ്.എസ്. ക്യാമ്പിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന യൂത്ത്- റൊമാന്റിക് എന്റർടെയ്‌നറാണ്. പുതുതലമുറയുടെ സൗഹൃദം, പ്രണയം, ആഘോഷങ്ങൾ എന്നിവ നിറഞ്ഞ ഒരു കാംപസ് ലൈഫ് അനുഭവം സിനിമ നൽകുമെന്ന സൂചനയാണ് ഇതുവരെ പുറത്തുവിട്ട പോസ്റ്റുകളിൽനിന്ന് ലഭിക്കുന്നത്.മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങൾക്കൊപ്പം സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാരും സിനിമയുടെ ഭാഗമാകുന്നതാണ് മറ്റൊരു പ്രത്യേകത. സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവൻ, സഞ്ജു ശിവറാം എന്നിവർക്കൊപ്പം ജുനൈസ് വി.പി, സാഫ് ബോയ്, നയന എൽസ, ടിസ് തോമസ്, ഇന്നസെന്റ്, അശ്വിൻ വിജയൻ തുടങ്ങിയ സോഷ്യൽ മീഡിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയും ഡിജിറ്റൽ കണ്ടന്റ് ലോകവും തമ്മിലുള്ള പുതിയ കൂട്ടായ്മയായാണ് ഇതിനെ സിനിമാപ്രേമികൾ വിലയിരുത്തുന്നത്.സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സ് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോൻ ആണ്. വരികൾ സുഹൈൽ എം. കോയയും മുത്തുവും ചേർന്നെഴുതുന്നു. ഛായാഗ്രഹണം രണദിവെ നിർവഹിക്കുമ്പോൾ എഡിറ്റിങ് ആകാശ് ജോസഫ് വർഗീസ് കൈകാര്യം ചെയ്യുന്നു.സംഗീത സംവിധായകൻ അങ്കിത് മേനോൻ സഹനിർമാതാവാകുന്ന 'പ്രേംപാറ്റ'യുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഒമർ നവാസി. കലൈ കിങ്‌സൺ സ്റ്റണ്ട് മാസ്റ്റർ ആകുന്ന സിനിമ എന്ന പ്രത്യേകതയും 'പ്രേംപാറ്റ'യ്ക്കുണ്ട്. കോഴിക്കോടും തൃശൂരുമാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ. സെൻട്രൽ പിക്‌ചേഴ്‌സ് ചിത്രം തിയേറ്റുകളിൽ എത്തിക്കും.പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി, കോസ്റ്റ്യൂം: സമീറ സനീഷ്, സൗണ്ട് ഡിസൈനർ: വിഷ്ണു സുജാതൻ, മേക്കപ്പ്: സുധി സുരേന്ദ്രൻ, ചീഫ് അസോസിയേറ്റ്: സുഹൈൽ എം, പ്രൊഡക്ഷൻ കൺട്രോളർ: അനീഷ് നന്ദിപുലം, വിഎഫ്എക്‌സ്: മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, എസ്എഫ്എക്‌സ്: ഗണേഷ് ഗംഗാധരൻ, കളറിസ്റ്റ്: ശ്രീക് വാര്യർ, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്: സെറീൻ ബാബു, അമൽ സി. സദർ, പബ്ലിസിറ്റി: മാഡിസം ഡിജിറ്റൽ, ഡിസൈൻസ്: യെല്ലോ ടൂത്ത്‌സ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റർടെയ്ൻമെന്റ്‌സ്.