ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് സി മത്സരത്തിൽ മൊറോക്കോയും ബ്രസീലും ആദ്യ പകുതിയിൽ ഓരോ ഗോൾ വീതം നേടി. അത്യന്തം ആവേശകരമായ മത്സരത്തിൽ ആറാം ലോകകപ്പ് നേടാൻ എത്തിയ കാനറികളെ വിറപ്പിച്ച് നിർത്തിയിരിക്കുകയാണ് ആഫ്രിക്കൻ കരുത്തന്മാരായ മൊറോക്കോ.കാർലോ ആൻസലോട്ടിയുടെ കീഴിൽ ലോകകപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ ബ്രസീൽ പ്രതീക്ഷിച്ച ആധിപത്യം പുലർത്താനായില്ല. മറുവശത്ത് 2022 ലോകകപ്പിൽ സെമിഫൈനലിലെത്തിയ മൊറോക്കോ വീണ്ടും ലോക ഫുട്ബോളിലെ ശക്തരായ എതിരാളികളെ വെല്ലുവിളിക്കാൻ തങ്ങൾ തയ്യാറാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.ന്യൂ യോർക്ക് ന്യൂ ജേർസി സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ആദ്യ ഘട്ടത്തിൽ കളിയുടെ നിയന്ത്രണം മൊറോക്കോയുടെ കൈകളിലായിരുന്നു. തുടക്കത്തിൽ തന്നെ ബ്രസീലിനെ സമ്മർദത്തിലാക്കിയ മൊറോക്കോ 21-ാം മിനിറ്റിൽ ലീഡ് നേടി. ബ്രസീൽ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഇസ്മായേൽ സൈബാരിയാണ് ആഫ്രിക്കൻ ടീമിനെ മുന്നിലെത്തിച്ചത്.Also Read:ഖൗഖി രക്ഷകനായി; ലോകകപ്പിൽ സ്വിറ്റ്സർലൻഡിനെ സമനിലയിൽ തളച്ച് ഖത്തർഎന്നാൽ പിന്നാലെ കളിയിൽ താളം കണ്ടെത്തിത്തുടങ്ങിയ ബ്രസീൽ തിരിച്ചടിച്ചു. സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്റെ ഗോളിലൂടെ 32-ാം മിനുറ്റിൽ അവർ സമനില പിടിച്ചു.കാർലോ ആൻസലോട്ടിയുടെ കീഴിൽ ലോകകപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ ബ്രസീൽ പ്രതീക്ഷിച്ച ആധിപത്യം പുലർത്താനായില്ല. മറുവശത്ത് 2022 ലോകകപ്പിൽ സെമിഫൈനലിലെത്തിയ മൊറോക്കോ വീണ്ടും ലോക ഫുട്ബോളിലെ ശക്തരായ എതിരാളികളെ വെല്ലുവിളിക്കാൻ തങ്ങൾ തയ്യാറാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.The post ലോകകപ്പിൽ തീപ്പൊരി പോരാട്ടം; ആദ്യ പകുതിയിൽ ബ്രസീലിനെ വിറപ്പിച്ച് മൊറോക്കോ appeared first on Kairali News | Kairali News Live.