സിപിഐഎം മാടായി ഏരിയ സെക്രട്ടറി വി വിനോദ് അന്തരിച്ചു

Wait 5 sec.

സിപിഐഎം മാടായി ഏരിയ സെക്രട്ടറി വി വിനോദ് അന്തരിച്ചു. 56 വയസായിരുന്നു. കുറച്ച് കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 5 മണിക്കായിരുന്നു അന്ത്യം.ബാലസംഘം കണ്ണൂർ ജില്ലാ പ്രസിഡൻ്റ്, എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ഡിവൈഎഫ്ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം, ബാലസംഘം ജില്ലാ രക്ഷാധികാരി സെക്രട്ടറി, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2000 മുതൽ 14 വർഷക്കാലം സിപിഐഎം മാടായി ലോക്കൽ സെക്രട്ടറി ആയും കുറച്ച് കാലം സിപിഐഎം കുഞ്ഞിമംഗലം നോർത്ത് ലോക്കൽ സെക്രട്ടറിയായും ചുമതല വഹിച്ചു. 2023 ഡിസംബർ മുതൽ സിപിഐഎം മാടായി ഏരിയ സെക്രട്ടറി ആയി ചുമതല നിർവ്വഹിച്ചുവരുകയായിരുന്നു.ALSO READ: വിപ്ലവകാരികളുടെ വിപ്ലവകാരി, ചെ എന്ന ഇതിഹാസംവിദ്യാർഥി സംഘടനാരംഗം പ്രക്ഷുബ്ധമായ 90കളുടെ കാലത്ത് കണ്ണൂർ ജില്ലയിലെ എസ്എഫ്ഐയെ സധൈര്യം നയിക്കാൻ വിനോദിനായി. പിന്നീട് സിപിഐഎം മാടായി ഏരിയയുടെ ഭാഗമായി സജീവമായി പ്രവർത്തിച്ചു. മാടായി ലോക്കലിൽ സിപിഐഎം സംഘടനാ പ്രവർത്തനം സജീവമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. മാടായി പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.രാവിലെ 9.30 മുതൽ 10.30 വരെ മാടായി ഏരിയ കമ്മറ്റി ഓഫീസിൽ പൊതുദർശനം നടക്കും. തുടർന്ന് 10.30 മുതൽ 5 മണി വരെ അടുത്തിലയിലെ വസതിയിലും പൊതുദർശനം ഉണ്ടാകും. സംസ്‌കാരം വൈകുന്നേരം 5 മണിക്ക് അടുത്തില ശ്മശാനത്തിൽ.The post സിപിഐഎം മാടായി ഏരിയ സെക്രട്ടറി വി വിനോദ് അന്തരിച്ചു appeared first on Kairali News | Kairali News Live.