പശ്ചിമേഷ്യന്‍ യുദ്ധം; സമാധാന കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്; ധാരണ ഉടന്‍ രൂപപ്പെട്ടേക്കില്ലെന്ന് ഇറാന്‍

Wait 5 sec.

വാഷിങ്ടണ്‍/തെഹ്‌റാന്‍ | പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ഇന്ന് കരാര്‍ ഒപ്പുവെക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍, ധാരണ ഉടന്‍ രൂപപ്പെടുമെന്ന ട്രംപിന്റെ അവകാശവാദം ഇറാന്‍ നിഷേധിച്ചു. വരും ദിവസങ്ങളില്‍ ധാരയുണ്ടായേക്കാമെന്നാണ് ഇറാന്‍ അധികൃതരുടെ പ്രതികരണം.കരാറില്‍ ഒപ്പുവച്ചാലുടന്‍ തന്നെ ഹോര്‍മുസ് കടലിടുക്ക് എല്ലാവര്‍ക്കുമായി തുറക്കുമെന്നും ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അടക്കമുള്ള ആണവ വസ്തുക്കള്‍ അമേരിക്കയുടെ കൈവശമെത്തുമെന്നും ട്രംപ് പറഞ്ഞു.അതിനിടെ, തെക്കന്‍ ലബനാനില്‍ ഇസ്‌റാഈല്‍ ഇപ്പോഴും ഇടതടവില്ലാതെ കടുത്ത ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. പശ്ചിമേഷ്യയില്‍ സമാധാന കരാര്‍ രൂപപ്പെടുത്തുകയാണെങ്കില്‍ അത് ലബനാനെ കൂടി ഉള്‍പ്പെടുത്തി കൊണ്ടുള്ളതാകണമെന്ന് ഇറാന്‍ ആവശ്യപ്പെടുന്നു.അതിനിടെ, കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ ജൂലൈ നാലിന് തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ജൂലൈ ഒമ്പതിന് മഷ്ഹാദിലാണ് മൃതദേഹം മറവ് ചെയ്യുക.