ഖത്തറിന്റെ കാവൽക്കാരൻ; അറിയാംസ്വിറ്റസർലണ്ടിന്റെ ആക്രമണങ്ങളെ നിർവീര്യമാക്കിയ ഗോളി ആബുനാദയെ പറ്റി

Wait 5 sec.

ഫിഫ ലോകകപ്പിൽ ആദ്യമായി പോയിന്റ് സ്വന്തമാക്കിയിരിക്കുകയാണ് ഖത്തർ. ഇന്ന് നടന്ന ഗ്രൂപ്പ് മത്സരത്തിൽ യൂറോപ്യൻ ശക്തികളായ സ്വിറ്റസർലണ്ടിനെ സമനിലയിൽ തളച്ചാണ് കഴിഞ്ഞ ടൂർണമെന്റിലെ ആതിഥേയർ വരവറിയിച്ചത്. കളിയുടെ അവസാന നിമിഷത്തിൽ നേടിയ ഗോളിലൂടെ ആണ് ഖത്തർ സമനില പിടിച്ചത്. ഖത്തറിന്റെ ഈ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചത് ‘പ്ലയെർ ഓഫ് ദി മാച്ച് ‘ ആയി തെരഞ്ഞെടുക്കപ്പെട്ട ഖത്തറിന്റെ വലകാത്ത മഹ്മൂദ് അബുനാദ എന്ന 26 കാരൻ ആണ്. ഗോൾ എന്നുറപ്പിച്ച സ്വിറ്റസർലണ്ടിന്റെ അര ഡസനോളം അവസരങ്ങൾ ആണ് താരം തടുത്തു നിർത്തിയത്.എന്നാൽ അബുനാദ വ്യത്യസ്തനാകുന്നത് തിരിച്ചടികളിൽ തളരാതെ മുന്നോട്ട് നീങ്ങാനുള്ള മനസ്ഥൈര്യം കൊണ്ട് കൂടിയാണ്. മത്സരത്തിന്റെ തുടക്കത്തിൽ സ്വിസ് താരം റിമോ ഫ്രോയ്ലറിനെ ഗോൾകീപ്പർ അബുനാദ വീഴ്ത്തിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ആണ് സ്വിറ്റ്സർലൻഡിന് ഗോൾ സമ്മാനിച്ചത്. എന്നാൽ ആ തെറ്റിൽ തളരാതെ അദ്ദേഹം കലിയിലുടന്നീളം കാട്ടിയ മികവാണ് ഖത്തറിന് സമനിലയിലേക്കുള്ള വഴി കാട്ടിയത്.ഖത്തർ സ്റ്റാർസ് ലീഗ് കപ്പും ഗൾഫ് ക്ലബ് ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കിയ അൽ റയാൻ ക്ലബ്ബിന്റെ ഗോൾ കീപ്പർ ആയി തിളങ്ങിയ താരം ഖത്തർ ഫുട്ബോൾ അസോസിയേഷന്റെ മികച്ച ഗോൾകീപ്പർ പുരസ്‌കാരവും നേടിയിട്ടുണ്ട് . ഇന്ന് സ്വിറ്റ്സർലൻഡ്വിനോദ് കാട്ടിയ അതെ പ്രകടനം വരുന്ന മത്സരങ്ങളിൽ ആവര്ത്തിക്കാന് താരത്തിന് കഴിഞ്ഞാൽ ഖത്തറിന് ഈ ടൂർണമെന്റിൽ അത്ഭുതങ്ങൾ കാട്ടാൻ കഴിയും.Qatar's keeper; Know about the goalkeeper Abunada who neutralized Switzerland's attacksThe post ഖത്തറിന്റെ കാവൽക്കാരൻ; അറിയാം സ്വിറ്റസർലണ്ടിന്റെ ആക്രമണങ്ങളെ നിർവീര്യമാക്കിയ ഗോളി ആബുനാദയെ പറ്റി appeared first on Kairali News | Kairali News Live.