പുഴുവരിച്ച് ആശുപത്രിയിൽ എത്തിച്ച ആദിവാസി വയോധികന് ചികിത്സ നൽകുന്നതിൽ ഗുരുതര വീഴ്ചയാണ് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ വരുത്തിയത്. തൃശിലേരി കോളിമൂല ഉന്നതിയിലെ ബോളനെയാണ് ആശുപത്രി അധികൃതർ തിരിഞ്ഞുനോക്കാതിരുന്നത്. ബോളന്റെ മുഖത്ത് നിന്ന് പുഴുവിനെ എടുത്തു മാറ്റുകപോലും ചെയ്തില്ല.കഴിഞ്ഞ ഒരു വർഷമായി കാൻസർ ബാധിതനായി ചികിത്സയിലാണ് ബോളൻ. ഇദ്ദേഹം മാനസിക വെല്ലുവിളികളും നേരിട്ടിരുന്നു. കഴിഞ്ഞ കുറച്ച് നാളായി സ്ഥിതി അതീവ ഗുരുതരാവസ്ഥയിലായി. ഇതിനിടെ മുഖത്തെ മുറിവ് പഴുത്ത് പുഴു വരികയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്നാണ് ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. എന്നാൽ ആശുപത്രിയിൽ നിന്ന് വേണ്ടത്ര ചികിത്സ ലഭിച്ചില്ല. ഇവിടെ മറ്റ് രോഗികൾ ഉണ്ടെന്നും ചികിത്സിക്കാൻ പറ്റില്ലെന്നും അധികൃതർ പറഞ്ഞെന്നാണ് നാട്ടുകാർ പറയുന്നത്.ALSO READ: പുഴുവരിച്ചെത്തിയ രോഗിയെ പരിചരിക്കാതെ മാനന്തവാടി മെഡിക്കൽ കോളേജ്; ഗുരുതര അനാസ്ഥപുറത്തുനിന്നെത്തിയ പാലിയേറ്റീവ് നേഴ്സും ആശുപത്രിയിൽ കൊണ്ടുപോയ ആളും ചേർന്നാണ് പുഴുക്കളെ ആദ്യം എടുത്തു മാറ്റിയത്. പിന്നാലെ ബോളനെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ ആവശ്യപ്പെട്ടു. പക്ഷേ അവിടെയും നിർത്താനാവില്ലെന്ന് പറഞ്ഞ് ഇദ്ദേഹത്തെ തിരിച്ചയക്കുകയായിരുന്നു. സർക്കാർ ആശുപത്രിയിലെ ഗുരുതര അനാസ്ഥക്കെതിരെ നാട്ടുകാർ പ്രതിഷേധത്തിലാണ്.The post പുഴുവരിച്ച സിസ്റ്റം; മാനന്തവാടി മെഡിക്കൽ കോളേജിന്റെ ക്രൂരത കാൻസർ രോഗിയായ ആദിവാസി വയോധികനോട് appeared first on Kairali News | Kairali News Live.