തൃശൂര്‍ | ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറില്‍ വീണ് ഓപറേറ്റര്‍ മരിച്ചു. തൃശൂര്‍ ചാലക്കുടി മേലൂര്‍ സ്വദേശി ജോസഫ് (46) ആണ് മരിച്ചത്.ജല അതോറിറ്റിയുടെ കാടുകുറ്റി വൈന്തലയില്‍ പ്രവര്‍ത്തിക്കുന്ന ജലശുദ്ധീകരണ ശാലയിലാണ് അപകടം.ഇന്നലെ രാത്രി ഭക്ഷണം കഴിക്കുമ്പോഴാണ് ജോസഫിനെ കാണാനില്ലെന്ന കാര്യം സഹജീവനക്കാര്‍ അറിയുന്നത്. പിന്നീട് മാളയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തിരച്ചില്‍ നടത്തുകയും ജോസഫിനെ ക്ലാരിഫയറിനുള്ളില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.