ന്യൂജേഴ്‌സി | ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ ബ്രസീലിനെ പിടിച്ചുകെട്ടി മൊറോക്കോ. ന്യൂയോര്‍ക്കിലെ ന്യൂജേഴ്‌സി സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് സി മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.ബ്രസീലിനെ ഞെട്ടിച്ചു കൊണ്ട് മൊറോക്കോ ആണ് ആദ്യം ഗോള്‍വല ചലിപ്പിച്ചത്. 21-ാം മിനുട്ടില്‍ ഇസ്മാഇല്‍ സെയ്ബാരിയാണ് ആഫ്രിക്കന്‍ ടീമിന്റെ ഗോള്‍ നേടിയത്.32-ാം മിനുട്ടില്‍ തന്നെ മഞ്ഞപ്പട തിരിച്ചടിച്ചു. വിനീഷ്യസ് ജൂനിയര്‍ ആയിരുന്നു സ്‌കോറര്‍.