2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി പോരാട്ടത്തിൽ സ്കോട്ലൻഡ് ആദ്യ പകുതിയിൽ ഹെയ്തിയ്ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ട് നിൽക്കുന്നു. ബോസ്റ്റണിൽ നടക്കുന്ന മത്സരത്തിന്റെ 28-ാം മിനിറ്റിൽ നായകൻ സ്കോട്ടിഷ് നായകൻ ജോൺ മക്ഗിൻ ആണ് ഗോൾ സ്വന്തമാക്കിയത്. സഹതാരം ബെൻ ഡോയ്ക് സൃഷ്ടിച്ച അവസരം മുതലെടുത്താണ് മക്ഗിൻ ഗോൾ നേടിയത്.Also Read: പുഴുവരിച്ച സിസ്റ്റം; മാനന്തവാടി മെഡിക്കൽ കോളേജിന്റെ ക്രൂരത കാൻസർ രോഗിയായ ആദിവാസി വയോധികനോട്ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കരുത്തരായ ബ്രസീലും മൊറോക്കോയും സമനിലയിൽ പിരിഞ്ഞതോടെ ഈ മത്സരം ജയിച്ച് മൂന്നു പോയ്ന്റ്റ് നേടുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം. നേരത്തെ , കാർലോ ആൻസലോട്ടിയുടെ കീഴിൽ ആറാം ലോകകപ്പ് ഉയർത്താൻ അമേരിക്കയിൽ എത്തിയ ബ്രസീലിനെ ആദ്യ മത്സരത്തിൽ മൊറോക്കോ സമനിലയിൽ തളച്ചു. ന്യൂയോർക്ക്-ന്യൂജഴ്സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി (1-1) സമനിലയിൽ പിരിഞ്ഞു.FIFA World Cup 2026: Scotland lead by one goal in the first half against HaitiThe post ഫിഫ ലോകകപ്പ് 2026: ഹെയ്തിക്കെതിരെ ആദ്യ പകുതിയിൽ സ്കോട്ലൻഡ് ഒരു ഗോളിന് മുന്നിൽ appeared first on Kairali News | Kairali News Live.