സംസ്ഥാനത്ത് കാലവർഷം ദുർബലപ്പെട്ടു. ഇന്ന് നാല് ജില്ലകളില്‍ മാത്രമാണ് കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്.മറ്റ് ജില്ലകളിലൊന്നും നിലവില്‍ മ‍ഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ഇടിയോട് കൂടിയ മ‍ഴയ്ക്കും സാധ്യതയുള്ളയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.നാളെ ഒരു ജില്ലകളിലും നിലവിൽ മഴ മുന്നറിയിപ്പില്ല.The post സംസ്ഥാനത്ത് കാലവർഷം ദുർബലപ്പെട്ടു; ഇന്ന് യെല്ലോ അലേർട്ട് നാല് ജില്ലകളില് appeared first on Kairali News | Kairali News Live.