പ്രതിഷേധത്തിനിടയിൽ മുഖത്തടിയേറ്റു; സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് മർദനം

Wait 5 sec.

സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് നേരെ ആക്രമണം. ജയ്പൂരിൽ നടന്ന പ്രതിഷേധത്തിനിടയിലാണ് അഭിജിതിന് മർദ്ദനമേറ്റത്. ആക്രമിച്ചത് ഭീരുക്കളാണെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും അഭിജിത് വ്യക്തമാക്കി. എക്സിൽ ആണ് പ്രതികരണം അറിയിച്ചത്.നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയിൽ ബെം​ഗളൂരുവിൽ കോക്കറോച്ച് ജനത പാർട്ടി ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഫ്രീഡം പാർക്കിൽ കനത്ത മഴ വക വയ്ക്കാതെ ആയിരുന്നു പ്രതിഷേധം. വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.also read; ഇടതുപക്ഷത്തിന് ആരുടെയും ആലിംഗനം വേണ്ട, ഞങ്ങൾക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്; ബൃന്ദ കാരാട്ട്പരീക്ഷ നടത്തിപ്പ് വീഴ്ച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധമാണ് ഇപ്പോൾ രാജ്യമാകെ പടർന്നു പിടിച്ചത്. രാജി ആവശ്യപ്പെട്ടുള്ള നിവേദനത്തിൽ 5 ലക്ഷത്തിലധികം പേരാണ് ഒപ്പിട്ടത്. പാറ്റകൾ എല്ലാം അതിജീവിക്കും, പരീക്ഷകളെ തമാശയായി കാണുന്ന വിദ്യാഭ്യാസ മന്ത്രിയേക്കാൾ മികച്ചൊരാളെ ഇന്ത്യയിലെ വിദ്യാർത്ഥികൾ അർഹിക്കുന്നുണ്ട്,’ അഭിജിത് ദീപ്‌കെ പറഞ്ഞത്.The post പ്രതിഷേധത്തിനിടയിൽ മുഖത്തടിയേറ്റു; സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് മർദനം appeared first on Kairali News | Kairali News Live.