ഇന്ത്യയിൽ എ ഐ അനുദിനം വളരുകയാണ്. ഇന്ത്യയെ ആഗോള എ ഐ ഹാർഡ് വെയർ നിർമാണ മേഖലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ കൈകോർത്തിരിക്കുകയാണ് അദാനി ഗ്രൂപ്പും അമേരിക്കൻ സാങ്കേതിക നിർമാണ കമ്പനിയായ ജബിലിയും. ഡാറ്റാ സെൻ്ററുകൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും ഒരുക്കുകയെന്നതിനായുള്ള പദ്ധതിയാണ് ലക്ഷ്യം വയ്ക്കുന്നത്.ജാബിലിന്റെ എഞ്ചിനീയറിങ്, നിർമാണ വൈദഗ്ധ്യവും അദാനി ഗ്രൂപ്പിന്റെ അടിസ്ഥാന സൗകര്യ ശൃംഖല, ഹരിതോർജ പദ്ധതികൾ, ലോജിസ്റ്റിക്‌സ് സംവിധാനങ്ങൾ, ഡാറ്റാ സെന്റർ പ്രവർത്തനങ്ങൾ എന്നിവയും സംയോജിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. ആഗോളതലത്തിൽ അടുത്ത ഏഴ് വർഷത്തിനിടെ 3 ട്രില്യൺ ഡോളറിലധികം മൂല്യമുള്ള എഐ ഇൻഫ്രാസ്ട്രക്ചർ വിപണിയെ ലക്ഷ്യമിട്ടാണ് സംരംഭം. ലിക്വിഡ്-കൂൾഡ് എഐ റാക്കുകൾ, സെർവറുകൾ, സ്റ്റോറേജ്, നെറ്റ്‌വർക്കിംഗ് സംവിധാനങ്ങൾ എന്നിവയുടെ ഗിഗാവാട്ട് തലത്തിലുള്ള നിർമാണ ശേഷി ഇതിലൂടെ വർധിപ്പിക്കും.Also read: സെൽ ബ്രോഡ്കാസ്റ്റ് നിർത്തിയത് പ്രധാനമന്ത്രിയുടെ ഫോണിലേക്ക് അർധരാത്രി സന്ദേശം എത്തിയതിനാൽ?പവർ ഡിസ്ട്രിബ്യൂഷൻ യൂണിറ്റുകൾ, കൂളന്റ് ഡിസ്ട്രിബ്യൂഷൻ യൂണിറ്റുകൾ, ട്രാൻസ്ഫോർമറുകൾ, സ്വിച്ച്‌ഗിയറുകൾ, ബസ് ബാറുകൾ, താപനിയന്ത്രണ സംവിധാനങ്ങൾ എന്നിവയും നിർമിക്കാനാണ് ഒരുങ്ങുന്നത്. ഊർജവും കമ്പ്യൂട്ടിങ് ശേഷിയും തമ്മിലുള്ള സമന്വയം കൈവരിക്കുന്ന രാജ്യങ്ങളായിരിക്കും ഇനി മുന്നിൽ നിൽക്കുകയെന്നും ഈ രംഗത്ത് നേതൃത്വം നൽകാൻ ഇന്ത്യയ്ക്ക് അതുല്യമായ അവസരമുണ്ടെന്നും ജാബിലുമായുള്ള ഈ പദ്ധതികൾ ഇന്ത്യയുടെ സമ്പൂർണ എഐ അടിസ്ഥാനസൗകര്യ ശൃംഖല കെട്ടിപ്പടുക്കുന്നതിലേക്കുള്ള നിർണായക ചുവടുവെപ്പാകുമെന്നും ഗൗതം അദാനി ചൂണ്ടിക്കാട്ടി.The post എഐ ഡാറ്റാ സെന്ററുകൾക്കായി അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ കൈകോർത്ത് അദാനി ഗ്രൂപ്പും ജബലിയും appeared first on Kairali News | Kairali News Live.