കൂടുതൽ സുരക്ഷിതമായി വിമാനയാത്ര നടത്താൻ ഏത് സീറ്റാണ് അനുയോജ്യം? വിദ​ഗ്ദരുടെ നിർദ്ദേശം ഇങ്ങനെ

Wait 5 sec.

ഒരുപോലെ അത്ഭുതപ്പെടുത്തുന്നതും ഭീതി ജനിപ്പിക്കുന്നതുമായ കാര്യമാണ് വിമാനയാത്ര. പലർക്കും ഇപ്പോഴും വിമാനയാത്ര കൗതുകം നിറഞ്ഞതാണ്. വിമാനയാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പലരും ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ് സീറ്റുകളുടെ ഘടന. ഏത് സീറ്റാണ് വിമാനയാത്രയ്ക്ക് അനുയോജ്യമെന്ന് പലപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അഹമ്മദാബാദ് വിമാന ദുരന്തത്തിനുപിന്നാലെയാണ് സീറ്റുകൾ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ച‌ർച്ചകൾ ഉണ്ടായത്.ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ), നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) എന്നിവയിൽ നിന്നുള്ള ഡാറ്റ പരിശോധിച്ച ടൈം മാഗസിനിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചിരിക്കുന്നത്.1985 നും 2000 നും ഇടയിൽ നടന്ന 17 മാരകമായ വിമാനാപകടങ്ങൾ വിശകലനം ചെയ്തപ്പോൾ, ചിറകുകൾക്ക് പിന്നിൽ ഇരുന്ന യാത്രക്കാരുടെ അതിജീവന നിരക്ക് 68 ശതമാനം ആണെന്ന് കണ്ടെത്തി. ചിറകുകൾക്ക് മുകളിൽ ഇരുന്നവരുടെ അതിജീവന നിരക്ക് 61ശതമാനം ആയിരുന്നു, അതേസമയം വിമാനത്തിന്റെ മുൻഭാഗത്തെ യാത്രക്കാരുടെ അതിജീവന നിരക്ക് 62 ശതമാനം ആയിരുന്നു.also read:റൈഡർമാർക്ക് പുതിയ ഫീച്ചറുകളുമായി ഇതാ ഏഥർ എത്തുന്നു.2008-ൽ ഗ്രീൻവിച്ച് സർവകലാശാല നടത്തിയ ഒരു പഠനത്തിൽ, അടിയന്തര സാഹചര്യങ്ങൾക്ക് സമീപം ഇരിക്കുന്ന യാത്രക്കാർക്ക് പെട്ടെന്ന് രക്ഷപ്പെടേണ്ടി വരുന്ന അപകടങ്ങളിൽ, പ്രത്യേകിച്ച് തീപിടുത്തമുണ്ടായാൽ, രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി.ചില അപകട സാഹചര്യങ്ങളിൽ പിൻസീറ്റുകളും എമർജൻസി എക്സിറ്റുകൾക്ക് സമീപമുള്ള സ്ഥാനങ്ങളും ഗുണങ്ങൾ നൽകുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, വിമാനത്തിലെ ഒരു സ്ഥലത്തിനും അതിജീവനം ഉറപ്പാക്കാൻ കഴിയില്ലെന്ന് വിദഗ്ദ്ധർ സമ്മതിക്കുന്നു.സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുക, സീറ്റ് ബെൽറ്റ് ശരിയായി ധരിക്കുക, ഏറ്റവും അടുത്തുള്ള എക്സിറ്റുകൾ അറിയുക എന്നിവയാണ് ഏതൊരു വിമാന യാത്രയിലും യാത്രക്കാർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളെന്നും പറയപ്പെടുന്നു.The post കൂടുതൽ സുരക്ഷിതമായി വിമാനയാത്ര നടത്താൻ ഏത് സീറ്റാണ് അനുയോജ്യം? വിദ​ഗ്ദരുടെ നിർദ്ദേശം ഇങ്ങനെ appeared first on Kairali News | Kairali News Live.