വടക്കാഞ്ചേരിയില്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാത്ത സംഭവം; കണ്ടക്ടറുടെ ലൈസന്‍സ് സസ്പെന്‍സ് ചെയ്തു

Wait 5 sec.

തൃശൂര്‍| വടക്കാഞ്ചേരിയില്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാത്ത സംഭവത്തില്‍ കണ്ടക്ടറുടെ ലൈസന്‍സ് സസ്പെന്‍സ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്.  വടക്കാഞ്ചേരി ജോയിന്റ് ആര്‍ ടി ഓ ഓഫീസിലേക്ക് വിളിച്ചു വരുത്തി വിശദീകരണം കേട്ട ശേഷമായിരുന്നു നടപടി. ഇന്നലെയായിരുന്നു സംഭവം.വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ നിന്ന് നാല് വിദ്യാര്‍ഥികളെ മാത്രം ബസില്‍ കയറ്റുകയും മറ്റു വിദ്യാര്‍ഥികള്‍ കണ്ടക്ടറോട് ബസില്‍ കയറ്റാന്‍ എത്ര ആവശ്യപ്പെട്ടിട്ടും കയറ്റാന്‍ വിസമ്മതിക്കുകയുമായിരുന്നു.കെ എസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചുള്ള പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയതിലെ പ്രതികാരമാണ് വിദ്യാര്‍ഥികളോട് സ്വകാര്യ ബസ് ജീവനക്കാര്‍ കാണിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.Content Highlights:A private bus conductor license was suspended for three months in Wadakkanchery for denying entry to school students. The action was taken by the Joint RTO after summoning the conductor for an explanation regarding yesterday’s incident. Locals allege private bus staff are retaliating against students due to KSRTC free travel schemes.