കെഇഎന്നിന് എതിരായ കമ്മ്യൂണിസ്റ്റ് ജിഹാദി വിളിയിലൂടെ വർഗീയതയ്ക്ക് കളമൊരുക്കാനുള്ള ശ്രമങ്ങളെ ശക്തമായ വിമർശിച്ച് കെടി കുഞ്ഞിക്കണ്ണൻ. കെഇഎൻ വീണ്ടുമൊരു ഇസ്ലാം രാഷ്ട്രത്തിന് ആശയപരമായ അടിത്തറയിടുന്ന ജിഹാദി ബുദ്ധിജീവിയാണെന്ന് ആക്ഷേപിച്ചു കൊണ്ടുള്ള ആർ വി ബാബുവിന്റെ എഫ് ബി പോസ്റ്റ് അത്യന്തം അപലപനീയവും വ്യക്തികളെ ടാർജറ്റ് ചെയ്ത് ആക്രമിക്കുന്ന ആർഎസ്എസ് തന്ത്രവുമാണെന്ന് കെടി കുഞ്ഞിക്കണ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.തൃശൂരിൽ നിന്നുള്ള നീലാംബരൻ എന്ന റിപ്പോർട്ടറുടെ പേരിലുള്ള ഏതോ ഒരു പത്ര റിപ്പോർട്ടും ആർവി ബാബു പോസ്റ്റ് ചെയ്ത പോസ്റ്ററിൽ കൊടുത്തിട്ടുണ്ട്. ആ പത്ര റിപ്പോർട്ടിൽ കെ ഇഎന്നിന്റെ ജിഹാദി കമ്യൂണിസ്റ്റ് പ്രയോഗത്തിൽ ഇടത് ബുദ്ധിജീവികൾക്കിടയിൽ അമർഷം പുകയുകയാണെന്നൊക്കെയുള്ള തന്റെ ആഗ്രഹ ചിന്തകൾ വാർത്തയാക്കിയിരിക്കുകയാണ് നീലാംബരനെന്ന് അദ്ദേഹം പറയുന്നു.ജിഹാദിയെന്നത് ഒരു മോശം വാക്കല്ലെന്നും ഇസ്ലാമിന്റെ പ്രബോധനചരിത്രവുമായി ബന്ധപ്പെട്ട് ആ വാക്ക് ഉപയോഗിക്കപ്പട്ടത് സ്വന്തം മനസിന്റെ നവീകരണത്തിനും മാനവികതക്കെതിരായ തിന്മകൾക്കും അനീതികൾക്കുമെതിരായ പോരാട്ടമെന്ന അർത്ഥത്തിലാണെന്നും. സംഘികൾക്ക് വേണ്ടി വാർത്ത മെനയുന്ന നീലാംബരൻമാർക്കറിയേണ്ടതില്ലല്ലോ.also read; സോഷ്യലിസ്റ്റ് റിയലിസത്തിന്റെയും പുരോഗമന സാഹിത്യത്തിന്റെയും വക്താവ്; മാക്സിം ഗോർക്കിയെ ഓർമ്മിച്ച് കെടി കുഞ്ഞിക്കണ്ണൻബാബുവിനെ പോലുള്ള വിഷം പതയ്ക്കുന്ന മനസുള്ള സംഘി നേതാക്കളുടെ അജണ്ട ഇടതുപക്ഷത്തെയും അതിനൊപ്പം നില്ക്കുന്ന എഴുത്തുകാരെയും സാംസ്കാരികപ്രവർത്തകരെയും “ജിഹാദി”കളാക്കി ആക്ഷേപിക്കുക എന്നത് മാത്രമല്ല. മുസ്ലിങ്ങളെയാകെ “ജിഹാദി “കളാക്കി വേടയാടുക എന്നതാണ്.കെഇഎൻ തനിക്കെതിരെ വരുന്ന ആക്ഷേപങ്ങൾക്ക് മറുപടി നൽകി കൊണ്ടാണ് ചരിത്രത്തിൽ ജിഹാദി എന്നത് അത്ര മോശം വാക്കല്ലെന്നും അതിന് തിന്മകൾക്കും അനീതികൾക്കുമെതിരായ പോരാട്ടത്തിന്റേതായ അർത്ഥതലങ്ങളുണ്ടെന്നും ആ അർത്ഥത്തിൽ താനൊരു ജിഹാദി കമ്യൂണിസ്റ്റാണെന്ന് പറയുന്നതിൽ അഭിമാനമുണ്ടെന്നും പ്രസ്താവിച്ചത്.ഹിന്ദുവിന്റെ പേരിലുള്ള തീവ്രവാദവും മുസ്ലിമിന്റെ പേരിലുള്ള തീവ്രവാദവും സാമ്രാജ്യത്വ ചിന്താകേന്ദ്രങ്ങളും മൂലധനശക്തികളും സൃഷ്ടിച്ചതാണെന്നും അത്തരം “വിശുദ്ധയുദ്ധ”പദ്ധതികൾക്കും പ്രത്യയശാസ്ത്രങ്ങൾക്കുമെതിരെ സംസ്കാരത്തിന്റെ മണ്ഡലത്തിൽ നിരന്തരം പൊരുതികൊണ്ടിരിക്കുന്ന എഴുത്തുകാരനും പ്രഭാഷകനും സാംസ്കാരികപ്രവർത്തകനുമാണ് സ: കെ ഇഎൻ. അദ്ദേഹത്തിന് സംഘപരിവാറുകാരുടെ സർട്ടിഫിക്കറ്റൊന്നും ആവശ്യമില്ലെന്നും കെടി കുഞ്ഞിക്കണ്ണൻ പറഞ്ഞു.The post കെഎന്നിനെതിരായ ആർവി ബാബുവിന്റെ ജിഹാദി പരാമർശം; സംഘപരിവാറുകാരുടെ സർട്ടിഫിക്കറ്റൊന്നും ആവശ്യമില്ലെന്ന് കെടി കുഞ്ഞിക്കണ്ണൻ appeared first on Kairali News | Kairali News Live.