ഗവി| ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പ്രതി കുറ്റം സമ്മതിച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ട വിനോദ് കുമാറാണ് കുറ്റം സമ്മതിച്ചത്. ബാലാത്സംഗം ചെയ്തിട്ടില്ലെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.വാക്ക് തര്‍ക്കത്തിനിടെ പിടിച്ചുതള്ളിയപ്പോള്‍ തല കല്ലിലിടിച്ച് മരണപ്പെട്ടു എന്നാണ് പ്രതി മൊഴി നല്‍കിയത്. യുവതിയെ നേരത്തെ പരിചയമുണ്ടെന്നും കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞു.ഇയാളെ വണ്ടിപ്പെരിയാര്‍ പോലീസാണ് കസ്റ്റഡിയിലെടുത്തത്. ഇടുക്കി കുമളി വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. ഗവിയിലെ മീനാര്‍ മൂന്ന് ഷെഡ് വളവില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.ഇന്ന് രാവിലെ വീട്ടില്‍ നിന്നും അങ്കണവാടിയിലേക്ക് പോയ യുവതിയുടെ മൃതദേഹം തോട്ടില്‍ കിടക്കുന്ന നിലയിലായിരുന്നു. 32കാരിയായ യുവതിയാണ് മരിച്ചത്. അങ്കണവാടിയിലേക്ക് എത്താത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടയില്‍ വസ്ത്രങ്ങള്‍ കീറിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.Content Highlights:The death of a 32-year-old Anganwadi worker in Gavi has been confirmed as murder. The Vandiperiyar police arrested the suspect, Vinod Kumar, near the Kumily Vallakkadavu check post. The accused confessed to pushing the victim during an argument, causing a fatal head injury against a stone.