താരങ്ങൾ മണ്ണിലിറങ്ങി; മെസിയുടെ ദിവസം, എംബാപ്പെയുടെയും ഹാലൻഡിന്‍റെയും

Wait 5 sec.

സമകാലീന ഫുട്ബോളിലെ താരരാജാക്കൻമാർ ഒന്നാകെ മണ്ണിലിറങ്ങിയ ദിവസമാണ് ഇന്ന്. ഇന്ന് പുലർച്ചെ മുതൽ ലോകകപ്പിലെ ആരാധകരുടെ പ്രിയ താരങ്ങളാണ് പന്ത് തട്ടിയത്. ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളായ ലയണൽ മെസി, കിലിയൻ എംബാപ്പെ, എർലിങ് ഹാലാൻഡ് എന്നിവർ ഒരേ ദിവസം കളത്തിലിറങ്ങിയപ്പോൾ, ഫുട്ബോൾ പ്രേമികൾക്ക് അതൊരു വിരുന്നായി മാറി. ഉറപ്പായും ഇത് മെസിയുടെ സ്പെഷ്യൽ ദിവസമാണെന്ന് തന്നെ പറയേണ്ടിവരും. എംബാപ്പെയും ഹാലൻഡും ഇരട്ടഗോളുമായി കളംനിറഞ്ഞപ്പോൾ, ചെറുപ്പക്കാരെ പോലും അമ്പരപ്പിക്കുന്ന തരത്തിൽ ഫുട്ബോളിന്‍റെ മിശിഹാ ഹാട്രിക്കുമായാണ് ചരിത്രമെഴുതിയത്.മെസിയുടെ മാസ്മരികതമത്സരം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിടുമ്പോഴും മെസിയുടെ മാസ്മരികതയാണ് ലോകമെങ്ങും കളിപ്രേമികൾ ചർച്ച ചെയ്യുന്നത്. അടുത്ത ആഴ്ച 39 വയസിലേക്ക് കടക്കുന്ന മെസി കളത്തിൽ പ്രായത്തെ വെല്ലുന്ന പ്രകടനമാണ് പുറത്തെടുത്തത്. അൾജീരിയയ്ക്കെതിരെ എണ്ണം പറഞ്ഞ മൂന്നു ഗോളുകൾ, വിമർശകരുടെ നാവടപ്പിക്കുന്ന പ്രകടനമാണ് ലിയോയിൽനിന്ന് ഉണ്ടായത്. അതിനൊപ്പം ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന ക്ലോസെയുടെ റെക്കോർഡിനൊപ്പം എത്തുകയും ചെയ്തു.സെനഗലിനെതിരെ ഫ്രാൻസിനുവേണ്ടി എംബാപ്പെയും മിന്നുന്ന പ്രകടനമാണ് നടത്തിയത്. സ്വതസിദ്ധമായ വേഗതയിലൂടെ കളത്തിൽ അപകടം വിതയ്ക്കുകയും എതിരാളികളെ ആശയകുഴപ്പത്തിലാക്കാനും എംബാപ്പെയ്ക്ക് കഴിഞ്ഞു. രണ്ടു ഗോളുകൾ നേടി ഫ്രാൻസിന്‌റെ വൻവിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. നോർവേയ്ക്കുവേണ്ടി ഇരട്ട ഗോൾ നേടി ഹാലൻഡും ലോകകപ്പിലെ ആദ്യമത്സരം മോശമാക്കിയില്ല. മികച്ച ഫിനിഷറാണ് താനെന്ന് ഒരിക്കൽകൂടി തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചു.Also Read- 1.4 ബില്യൺ ജനസംഖ്യയുള്ള രാജ്യം, ഫുട്ബോളിനെ നെഞ്ചേറ്റിയ രാജ്യം; ഇന്ത്യ ഫുട്ബോൾ ലോകകപ്പിൽ ഇല്ലാത്തതെന്തേ?ഏതായാലും ലോകകപ്പിലെ വരും മത്സരങ്ങൾ ഏറെ ആവേശകരമാണെന്ന സൂചനയാണ് ആദ്യ മത്സരത്തിൽ തന്നെ മെസിയും എംബാപ്പെയും ഹാലൻഡും നൽകുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലാമിൻ യമാൽ എന്നിവരും ലോകകപ്പിൽ ഗോളടിച്ചുകൂട്ടിയാൽ ഗോൾഡൻ ബൂട്ടിന് വേണ്ടി പൊരിഞ്ഞ പോരാട്ടമായിരിക്കും ഇത്തവണ നടക്കുകയെന്ന് ഉറപ്പാണ്. ഈ കാലഘട്ടത്തിലെ മികച്ച താരങ്ങൾ ലോകകപ്പിലും മികച്ച ഫോം തുടരുന്നത് ഫുട്ബോൾ ആരാധകരുടെ ആവേശം ഇരട്ടിയാക്കും.The post താരങ്ങൾ മണ്ണിലിറങ്ങി; മെസിയുടെ ദിവസം, എംബാപ്പെയുടെയും ഹാലൻഡിന്‍റെയും appeared first on Kairali News | Kairali News Live.